ഷോപ്പിങ്ങിന് പോകുന്നതിന് മുമ്പ് ഈ ഒരു കാര്യം ചെയ്യൂ ; അനാവശ്യ ചെലവ് കുറയ്ക്കാം

Do this one thing before going shopping; you can cut down on unnecessary expenses.

 ഓൺലൈൻ ഷോപ്പിങ്ങും ഓഫറുകളും എളുപ്പത്തിൽ ലഭിക്കുന്ന കാലത്ത് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വലിയ ഡിസ്കൗണ്ട് കാണുമ്പോൾ ആവശ്യമുണ്ടോ എന്ന് ചിന്തിക്കാതെ വാങ്ങാനുള്ള സാധ്യത കൂടുതലാണ്.

ഒരു സാധനം വാങ്ങുന്നതിന് മുമ്പ് 'ഇത് എനിക്ക് ശരിക്കും ആവശ്യമുണ്ടോ?' എന്ന് സ്വയം ചോദിക്കാം. അടുത്ത 24 മണിക്കൂറിനുള്ളിൽ ആവശ്യമില്ലാത്ത സാധനങ്ങൾ ഉടൻ വാങ്ങാതെ ഒരു ദിവസം കാത്തിരുന്ന ശേഷം തീരുമാനിക്കുന്ന രീതിയും പരീക്ഷിക്കാം.

വീട്ടിലുള്ള സമാന സാധനങ്ങൾ പരിശോധിച്ചതിനുശേഷം മാത്രം പുതിയൊരു സാധനം വാങ്ങുന്നതും നല്ലതാണ്. ഇത്തരത്തിലുള്ള ചെറിയ ശീലങ്ങൾ പണം ലാഭിക്കുന്നതിനൊപ്പം വീട്ടിൽ അനാവശ്യ വസ്തുക്കൾ കുമിഞ്ഞുകൂടുന്നതും തടയും.

Tags