ഷൂവിന്റെ ദുർഗന്ധം നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ എളുപ്പവഴികൾ
ചൂട് കാലത്ത് വിയർപ്പ് കൂടുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ വിയർപ്പ് വസ്ത്രങ്ങളിൽ മാത്രമല്ല, ഷൂസിനുള്ളിലും അടിഞ്ഞുകൂടും. പുറത്തുനിന്ന് വൃത്തിയായി തോന്നുന്ന ഷൂസിൽ നിന്ന് അസഹ്യമായ ദുർഗന്ധം വന്നാലോ? മറ്റുള്ളവരുടെ മുന്നിൽ ഷൂസ് അഴിക്കേണ്ടിവരുമ്പോൾ ഇത് വലിയ നാണക്കേടിനും അസ്വസ്ഥതയ്ക്കും കാരണമാകും. ദിവസവും ഷൂസ് കഴുകി ഉണക്കാൻ സമയം കിട്ടിയില്ലെങ്കിലും വിഷമിക്കേണ്ട. ഷൂസിലെ ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ചില എളുപ്പവഴികളുണ്ട്.
ഒരു തുണിയിലോ സോക്സിലോ ചെറിയ അളവിൽ ബേക്കിംഗ് സോഡ നിറച്ച് ഇത് രാത്രി മുഴുവൻ ഷൂസിനുള്ളിൽ വയ്ക്കുക. രാവിലെ ദുർഗന്ധം ഗണ്യമായി കുറയും. ഷൂസിൽ നിന്നുള്ള ഈർപ്പവും ദുർഗന്ധവും ബേക്കിംഗ് സോഡ ആഗിരണം ചെയ്യുന്നു.
വെള്ളവും വിനാഗിരിയും തുല്യ അളവിൽ കലർത്തി ഒരു സ്പ്രേ തയ്യാറാക്കി ഷൂസിനുള്ളിൽ അടിക്കുക. അതിനുശേഷം, ഷൂസ് പൂർണ്ണമായും ഉണങ്ങാൻ കുറച്ച് മണിക്കൂർ വെയിലത്ത് വയ്ക്കുക. ദുർഗന്ധം ഉണ്ടാക്കുന്ന അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ വിനാഗിരിയിലുണ്ട്.
ഒരു കോട്ടൺ ബോൾ ആൽക്കഹോളിൽ മുക്കി ഷൂസിനുള്ളിൽ നന്നായി പുരട്ടി രാത്രി മുഴുവൻ വയ്ക്കുക. രാവിലെയാകുമ്പോഴേക്കും ഷൂസിലുള്ള ബാക്ടീരിയകൾ ഇല്ലാതാകുകയും ദുർഗന്ധം ഗണ്യമായി കുറയുകയും ചെയ്യും.
.jpg)


