ചര്‍മ്മം തിളങ്ങാന്‍ ഷമാം കൊണ്ടൊരു ഫേസ് പാക്ക്

ചര്‍മ്മസംരക്ഷണത്തിന് നമുക്ക് പല ഉപദേശങ്ങളും കിട്ടാറുണ്ട്, ഇതില്‍ കൂടുതലും നല്ല ക്രീമുകളും സ്‌ക്രബ്ബും മറ്റ് സ്‌കിന്‍കെയര്‍ ഉത്പന്നങ്ങളും പരിചയപ്പെടുത്തിക്കൊണ്ടുള്ളതാണ്. എന്നാല്‍ ഇതിനേക്കാള്‍ പ്രധാനമാണ് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം. ദിവസവും എന്ത് കഴിക്കുന്നു എന്നതാണ് ശരീരത്തില്‍ പ്രകടമാകുന്നത്. അതികൊണ്ട് ചര്‍മ്മത്തിന് ഏറ്റവും നല്ലതെന്ന് പറയപ്പെടുന്ന പഴങ്ങള്‍ ദിവസവും കഴിക്കാന്‍ ശ്രദ്ധക്കണം. ഇതില്‍ തന്നെ ചര്‍മ്മത്തിന് വളരെയധികം നല്ലതാണ് മസ്‌ക്മെലണ്‍ അഥവാ ഷമാം.
ചര്‍മ്മത്തിന്റെ യുവത്വം സൂക്ഷിക്കാന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് ഷമാം നല്ലതാണ്. ഷമാമില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുള്ളതുകൊണ്ടാണ് ഇത്. ചര്‍മ്മത്തിന് തിളക്കം നല്‍കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളോട് പൊരുതാനും ഷമാം കഴിക്കുന്നത് സഹായിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് ചര്‍മ്മത്തെ ഫ്രീ റാഡിക്കല്‍ വരുത്തുന്ന നാശത്തില്‍ നിന്ന് സംരക്ഷിക്കും.
ധാരാളം ജലാംശം അടങ്ങിയിട്ടുള്ള പഴമാണ് ഷമാം, അതായത് ഏകദേശം 90 ശതമാനവും വെള്ളമാണ്. ഇത് ചര്‍മ്മത്തിലെ ജലാംശം കാത്തുസൂക്ഷിക്കാനും സഹായിക്കും. ഇതിനുപുറമേ ഡയറ്ററി ഫൈബര്‍, ബീറ്റാ കരോട്ടിന്‍, ഫൈറ്റോകെമിക്കല്‍സ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഷമാമിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള കഴിവ് രോഗങ്ങളെ അകറ്റി നിര്‍ത്താനും സഹായിക്കും. ഷമാം വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന സ്‌കിന്‍ പാക്ക് ആയും ഉപയോഗിക്കാം.
ചര്‍മ്മത്തിന് തിളക്കം നല്‍കുക മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമെല്ലാം ഷമാം നല്ലതാണ്. നാരുകള്‍ അടങ്ങിയ പഴമായതിനാല്‍ വിശപ്പകറ്റാനും ദീര്‍ഘനേരം വയര്‍ നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകാനും ഷമാം സഹായിക്കും. മസ്‌ക്‌മെലണില്‍ വിറ്റാമിന്‍ എ ഉള്ളതുകൊണ്ടുതന്നെ ഇത് മുടിയുടെ വളര്‍ച്ചയ്ക്കും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വീക്കം തടയാനും ശിരോചര്‍മ്മം മോയിസ്ചറൈസ് ആക്കാനും സഹായിക്കും. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കും.