ഈ സെറം ഉണ്ടെങ്കിൽ അകാല നരയോട് വിടപറയാം

hair serum
hair serum

ചേരുവകൾ

    ഉലുവ- 1 ടേബിൾസ്പൂൺ
    ചെമ്പരത്തി- 2
    ഗ്രാമ്പൂ- 1 ടേബിൾസ്പൂൺ
    കരിഞ്ചീരകം- 1 ടേബിൾസ്പൂൺ
    റോസ് മേരി- 2 ടേബിൾസ്പൂൺ
    കറിവേപ്പില- 8
    വെള്ളം- 1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് ഒരു ഗ്ലാസ് വെള്ളം ഒഴിക്കാം. അതിലേയ്ക്ക് ഉലുവ, ചെമ്പരത്തിപ്പൂവ് ഉണക്കിയത്, ഗ്രാമ്പൂ, കരിഞ്ചീരകം, റോസ് മേരി എന്നിവ ചേർത്തു തിളപ്പിക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഇത് നന്നായി അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. 

tRootC1469263">

ഉപയോഗിക്കേണ്ട വിധം

ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി ഇത് ഉപയോഗിക്കാം. ശിരോചർമ്മത്തിൽ പുരട്ടി വിരലുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം. ശേഷം ഹെയർ ക്യാപ്പ് ഉപയോഗിച്ച് തലമുടി ഒതുക്കി വച്ചുറുങ്ങാം. രാവിലെ ഉണർന്നതിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ 3 തവണ വരെ ഇത് ഉപയോഗിക്കാവുന്നതാണ്. 
 

Tags