മുടിവളരാൻ റോസ് മേരി വാട്ടർ ഉപയോഗിക്കാറുണ്ടോ?

rose mary

ഈയിടെയായി മിക്കയാളുകളും 'റോസ് മേരി വാട്ടറി'ന്റെ പുറകെയാണ്. സമൂഹമാധ്യമങ്ങൾ തുറന്നാൽ ഇതിന്റെ പരസ്യങ്ങളും കാണാം. റോസ് മേരി വാട്ടർ യഥാർത്ഥത്തിൽ നല്ലതാണോ..? സംശയമുള്ളവർ ഇതൊന്ന് ശ്രദ്ധിക്കൂ.. 

ഭക്ഷണത്തിനും ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധ സസ്യമാണ് റോസ്മേരി. വിട്ടുമാറാത്ത ഉത്കണ്ഠയോ സ്ട്രെസ് ഹോർമോൺ അസന്തുലിതാവസ്ഥയോ ഉള്ളവർക്ക് ഇത് പ്രയോജനകരമാകുന്ന സ്ട്രെസ് റിലീവിംഗ് ഗുണങ്ങളുണ്ടെന്നും അറിയപ്പെടുന്നു. ഇതിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. 

തലയോട്ടിയിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു. മാത്രമല്ല, രോമകൂപങ്ങളിലേക്കുള്ള രക്ത വിതരണം ഉത്തേജിപ്പിക്കാനും മുടി ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നതും താരൻ നിയന്ത്രണവിധേയമാക്കുന്നതും പോലുള്ള മറ്റ് മുടി പ്രശ്നങ്ങൾക്ക് ഇത് സഹായിക്കും.

rosemary

രക്ത വിതരണത്തിൻ്റെ അഭാവം മുടി കൊഴിയുന്നതിനും മുടി വളർച്ചാ ചക്രത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും. റോസ്മേരി രക്തചംക്രമണവും നാഡീവളർച്ചയും മെച്ചപ്പെടുത്തുന്നു. റോസ്മേരിയുടെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

മുടിയിൽ തേയ്ക്കുന്ന ഷാംപൂവിനൊപ്പം റോസ് മേരി ഉപയോഗിക്കാവുന്നതാണ്. തല കഴുകാൻ ഉപയോഗിക്കുന്ന ഷാംപൂവിനൊപ്പം കുറച്ച് തുള്ളി റോസ് മേരി ഓയിൽ കൂടി ചേർക്കുന്നത് തലയോട്ടി നന്നായി വ്യത്തിയാക്കാൻ സഹായിക്കും.

റോസ്മേരി ദിവസവും ഉപയോഗിക്കുന്ന മറ്റ് എണ്ണകൾക്കൊപ്പം ചേർക്കാവുന്നതാണ്. ഒലീവ് ഓയിൽ, വെളിച്ചെണ്ണ എന്നിവയ്ക്ക് ഒപ്പം ഇതും കൂടി ചേർത്ത് ഉപയോഗിക്കാം. 

മുടിയില്‍ എണ്ണ തീരെ പുരട്ടാത്തവരുണ്ട്. ഇവര്‍ക്ക് റോസ്‌മേരി ചെടി വച്ച് ഹെയര്‍ സ്പ്രേ ഉണ്ടാക്കാം. ഒരു കപ്പ് വെള്ളം നല്ലത്‌പോലെ തിളപ്പിച്ച് ഇതില്‍ അല്‍പം റോസ്‌മേരി ഇലകളും അല്‍പം പുതിനയിലയും ഇട്ട് 5 മിനിറ്റ് നേരം നല്ലതുപോലെ തിളപ്പിയ്ക്കാം. ഇത് പീന്നീട് വാങ്ങി വച്ച് അരിച്ച് കുപ്പിയിലാക്കി തണുക്കുമ്പോള്‍ സ്പ്രേ ചെയ്യാവുന്നതാണ്. ഇത് കുളിയ്ക്കുന്നതിന് മുന്‍പോ ഇതിന് ശേഷമോ ചെയ്യാവുന്നതാണ്. റോസ്‌മേരി ഗുണം മുടിയ്ക്ക് ലഭിയ്ക്കാന്‍ എണ്ണയല്ലാതെയുളള വഴിയാണ് ഇത്.

Tags