മുഖത്തെ ചുളിവുകളും പാടുകളും അകറ്റാം

wrinkles
wrinkles

പ്രായം അധികം ഇല്ലെങ്കിലും പോഷകക്കുറവ്, ഉറക്കക്കുറവ്, കെമിക്കലുകളുടെ ഉപയോഗം, അമിതവണ്ണം എന്നിവയും ഈ മുഖത്തെ ചുളിവുകൾ കാരണം ആകാറുണ്ട്. അതിനായി നിരവധി ക്രീമുകൾ ഒക്കെ വാങ്ങി പരീക്ഷിക്കുന്നത് പതിവാണ്. എന്നാൽ അതൊന്നുമില്ലാതെ നമുക്ക് നാച്ചുറൽ ആയി ഈ ചുളിവുകൾ ഇല്ലാതാക്കാം. അതിനായി വെളിച്ചെണ്ണ, ചെറുനാരങ്ങാ , തക്കാളി എന്നിവ കൊണ്ട് ഒരു പാക്ക് തയ്യാറാക്കാം.

tRootC1469263">

മുഖത്തിനും മുടിക്കും വെളിച്ചെണ്ണ നല്ലതാണ്. ചർമത്തിന് തിളക്കവും മിനുസവും നൽകാനും ചുളിവുകൾ കുറക്കാനും ഇത് നല്ലതാണ്. കൂടാതെ ചർമ സൗന്ദര്യത്തിന് ഏറെ നല്ലതാണ് ചെറുനാരങ്ങ. ഇത് ചർമത്തിലെ ചുളിവുകൾ കുറക്കാം. വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റ് എന്നിവ ഇതിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് ചർമത്തിന് നല്ലതാണ്. പിഗ്മന്റേഷൻ പോലുളള പല പ്രശ്‌നങ്ങൾക്കും ബ്ലീച്ചിംഗ് ഇഫക്ട് നല്കാന് ഇത് മികച്ചതാണ്.

കൂടാതെ തക്കാളിയും നല്ല ചർമ സംരക്ഷ വസ്തുവാണ്. ചർമത്തിൽ മികച്ച ഒരു എക്സ്ഫോളിയേറ്ററായി തക്കാളി പ്രവർത്തിക്കും. ഇതിൽ ചർമത്തെ പരിപോഷിപ്പിക്കുന്ന നിരവധി എൻസൈമുകൾ ഉണ്ട് ചർമത്തിലെ പിഗ്മെന്റേഷൻ കുറക്കാനും നല്ലതാണ് .

തയ്യാറാക്കുന്നതിനു വെളിച്ചെണ്ണയിലേക്ക് തക്കാളി നീരും നാരങ്ങാനീരും ചേർത്തിളക്കുക. ശേഷം മുഖത്ത് തേച്ചു പിടിപ്പിയ്ക്കാം. ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്യാവുന്നതാണ്.

Tags