മുഖത്തെ ചുളിവുകളും വരകളും മാറ്റാന്‍ മത്തങ്ങ കൊണ്ടുള്ള ഫേസ് പാക്കുകൾ

face
face

മത്തങ്ങാ- തേന്‍

മത്തങ്ങയുടെ പള്‍പ്പിലേയ്ക്ക് തേന്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകളും വരകളും കറുത്ത പാടുകളും അകറ്റാന്‍ സഹായിക്കും. മത്തങ്ങയുടെ പള്‍പ്പ് അതേപോലെ മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുന്നതും മുഖം തിളങ്ങാന്‍ സഹായിക്കും. 

മത്തങ്ങാ- തൈര് 

മത്തങ്ങയുടെ പള്‍പ്പിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തൈരും തേനും ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്ത ചുളിവുകളെ തടയാനും കരുവാളിപ്പ് അകറ്റാനും സഹായിക്കും. 

മത്തങ്ങാ- മുട്ട

മത്തങ്ങ പള്‍പ്പിലേയ്ക്ക് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. കരുവാളിപ്പ് മാറാനും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

മത്തങ്ങാ- കാപ്പിപ്പൊടി

ഒരു ടീസ്പൂൺ അരച്ച മത്തങ്ങയിലേയ്ക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർക്കാം. ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ തൈരും അര ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. 

തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ക്യാരറ്റ് കൊണ്ടുള്ള ഹെയര്‍ പാക്കുകളെ പരിചയപ്പെടാം: 

1. ക്യാരറ്റ്- സവാള- നാരങ്ങാ ഹെയര്‍ പാക്ക്

ഒരു ക്യാരറ്റും  ഒരു സവാളയും ചെറിയ കഷ്ണങ്ങളായി മുറിക്കുക. ശേഷം ഇതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങാ നീരും രണ്ട് ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് അരച്ച് പേസ്റ്റാക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

2. ക്യാരറ്റ്- തേന്‍- അവക്കാഡോ  ഹെയര്‍ മാസ്ക് 

രണ്ട് ക്യാരറ്റ്, പകുതി അവക്കാഡോ എന്നിവ മിക്സിലിട്ട് അടിച്ചെടുക്കുക. ശേഷം ഈ പേസ്റ്റിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം തലമുടിയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

Tags