പല്ലിന്റെ സംരക്ഷണത്തിന് കുറച്ച് കാര്യങ്ങൾ നോക്കാം
ആദ്യം തന്നെ രണ്ട് നേരവും മുടങ്ങാതെ പല്ല് തേയ്ക്കാൻ ശ്രദ്ധിക്കണം. പക്ഷെ ഒരു കാര്യം, പല്ല് തേയ്ക്കാൻ എത്ര സമയം എടുക്കുന്നു എന്നത് വളരെ പ്രധാന പെട്ട കാര്യമാണ്. രണ്ട് മുതൽ മിനിറ്റ് വരെ പല്ല് തേയ്ക്കാൻ എടുക്കുന്നതാണ് ഉത്തമം. മൃദുലമായ ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കാൻ എപ്പോഴും ശ്രദ്ധിക്കണം.
tRootC1469263">മൗത്ത് വാഷിന്റെ ഉരുപയോഗവും പല്ലിന്റെ സംരക്ഷണത്തിന് നല്ലതാണ്. ഇടയ്ക്കിടയ്ക്ക് മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുന്നതാണ് നല്ലത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്ത് കഴിച്ചാലും കൃത്യമായി വായ കഴുകാൻ മറക്കരുത്. ഭക്ഷണ പദാർത്ഥം പല്ലിൽ ഇരിക്കുന്നത് പോടുകൾ ഉണ്ടാക്കും. ഓരോ 3-4 മാസത്തിലും ബ്രഷ് മാറ്റുന്നതും പല്ലുകളുടെ സംരക്ഷണത്തിന് നല്ലതാണ്. മധുരമുള്ള സാധനങ്ങൾ കഴിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല, എന്നിരുന്നാലും മധുരമുള്ള പദാർത്ഥങ്ങൾ കഴിക്കുമ്പോൾ അത് മാത്രം കഴിക്കാതെ കൂടെ മറ്റെന്തെങ്കിലും കഴിക്കാൻ ശ്രദ്ധിക്കണം.
.jpg)

