പ്രസവശേഷമുള്ള സ്‌ട്രെച്ച്മാർക്കുകൾ? പരിഹാരം ഇതാ !

Postpartum stretch marks? Here's the solution!

ശരീരത്തിലെ സ്‌ട്രെച്ച്മാർക്കുകൾ പലർക്കും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. പ്രത്യേകിച്ച് പ്രസവശേഷം സ്ത്രീകളിൽ ഇത് കൂടുതലായി കാണപ്പെടുന്നു. ശരീരഭാരം പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യുന്നതും ഇതിന് കാരണമാകാം. പൂർണ്ണമായി അകറ്റാൻ സമയം എടുത്താലും, ശരിയായ പരിചരണവും ചില ലളിതമായ വീട്ടുവൈദ്യങ്ങളും ഉപയോഗിച്ച് ഇവയെ കുറയ്ക്കാൻ കഴിയും.

മുട്ടവെള്ള

ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് മുട്ടവെള്ള. ഇതിൽ ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ചേർത്ത് സ്‌ട്രെച്ച്മാർക്‌സ് ഉള്ളിടത്ത് പുരട്ടുന്നത് ഗുണം നൽകും. പ്രോട്ടീനുകൾ മുട്ട വെള്ളയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്, ഇത് സ്ട്രെച്ച് മാർക്കുകൾ അടക്കമുള്ള അടയാളങ്ങളെ ഏറ്റവും മികച്ച രീതിയിൽ നീക്കം ചെയ്യുകയും ചെയ്യുന്നു.ചെയ്യാൻ സഹായിക്കുന്നു. ഒലീവ് ഓയിലും വെളിച്ചെണ്ണയുമെല്ലാം ചർമസംരക്ഷണത്തിന് മികച്ചതാണ്. വൈറ്റമിൻ ഇ ഓയിലും ഗുണം നൽകുന്ന ഒന്നു തന്നെയാണ്. 

നാരങ്ങ

നാരങ്ങാനീരും വെളിച്ചെണ്ണയും കലർത്തി പുരട്ടുന്നതും ഏറെ ഗുണം നൽകും. നാരങ്ങയിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകളും അതുപോലെ വൈറ്റമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മ ആരോഗ്യത്തിനും നിറത്തിനും ഇത് വളരെ നല്ലതാണ്. സ്‌ട്രെച്ച്മാർക്‌സ് മാറാനും ഇത് നല്ലതാണ്. ഇത് വെളിച്ചെണ്ണയിൽ ചേരുമ്പോൾ നാരങ്ങയുണ്ടാക്കുന്ന വരണ്ട സ്വഭാവം ചർമത്തിൽ വരില്ല. വെളിച്ചെണ്ണയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ സ്‌ട്രെച്ച്മാർക്‌സ് നീക്കാൻ സഹായിക്കും.

കറ്റാർ വാഴ

കറ്റാർ വാഴ സ്‌ട്രെച്ച്മാർക്‌സിനുള്ള നല്ലൊരു പരിഹാരമാണ്. തികച്ചും പ്രകൃതിദത്ത വഴിയാണ് ഇത്. വൈറ്റമിൻ ഇ അടങ്ങിയതിനാൽ തന്നെ ചർമാരോഗ്യത്തിന് മികച്ചതാണ് ഇത്. കറ്റാർവാഴ ജെൽ എടുത്ത് പുരട്ടാം. ഇതിൽ വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചേർത്ത് പുരട്ടാം. നാരങ്ങാനീര് ചേർക്കുന്നതും നല്ലതാണ്. ചർമത്തിന്റെ വരണ്ട സ്വഭാവം മാറാൻ ഇതേറെ നല്ലതാണ്. ഇത് അടുപ്പിച്ച് ചെയ്താൽ കാര്യമായ ഗുണം ലഭിയ്ക്കും.

ഓയിലുകൾ

ഓയിലുകൾ ചെറുചൂടോടെ സ്‌ട്രെച്ച്മാർക്‌സ് ഉള്ളിടത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. ഒലീവ് ഓയിൽ, ബദാം ഓയിൽ, വെളിച്ചെണ്ണ, വൈറ്റമിൻ ഇ ഓയിൽ എന്നിങ്ങനെ ഏത് ഓയിൽ വേണമെങ്കിലും ഉപയോഗിയ്ക്കാം. ചർമത്തിന്റെ വരണ്ട സ്വഭാവമാണ് ഒരു പരിധി വരെ സ്‌ട്രെച്ച്മാർക്‌സിനുള്ള ഒരു കാരണം. ഓയിലുകൾ ചർമത്തിലൂടെ കോശങ്ങളിലെത്തി കോശങ്ങൾക്ക് ഈർപ്പം നൽകുന്നു. ഈ മാർഗം ചർമത്തിലെ ഈർപ്പം നില നിർത്താൻ ഏറെ നല്ലതാണ്. 

Tags