മാതളത്തിന്റെ തൊലി ഈ രീതിയിൽ ഉപയോഗിക്കാം

Pomegranate peel
Pomegranate peel

ഔഷധസമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒന്നാണ് മാതളം.മാതളത്തിന്റെ തൊലികൊണ്ട് നിരവധി ഗുണങ്ങളുണ്ട്. മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കിയും ഉപയോഗിക്കാം. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക.

tRootC1469263">


മാതളനാരങ്ങ തൊലി പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് നാരങ്ങ നീരും ഉപ്പും കലര്‍ത്തി കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാകും. ഈ തൊലികളില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് മികച്ച വിഷാംശം ഇല്ലാതാക്കാന്‍ ആവശ്യമാണ്.

തൊലി ഉണക്കി പൊടിച്ച് തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം 2 ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയും ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് നന്നായി മുഖത്തും കഴുത്തിലും പുരട്ടിയാല്‍ കറുത്തപ്പാടുകള്‍ മാറി കിട്ടും.


സൂര്യപ്രകാശത്തിലുണക്കിയ മാതളനാരങ്ങ തൊലി വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടര്‍ന്ന് വെള്ളം ഊറ്റി വെച്ച് തണുക്കാനനുവദിക്കുക. ഈ വെള്ളം കവിള്‍ക്കൊള്ളുന്നത് തൊണ്ടവേദനയ്ക്കുള്ള പരിഹാരമാണ്. 

Tags