മുഖക്കുരുവാണോ വില്ലന്‍ എങ്കിൽ തേൻ ഇങ്ങനെ ഉപയോഗിക്കൂ

സുന്ദരമായ മുഖത്തിന് പലപ്പോഴും വില്ലനാകുന്നത് മുഖക്കുരുവാണ്.ഇതിനെ അകറ്റാനായി പല പരീക്ഷണങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട് . മുഖക്കുരു ഇല്ലാതാക്കാൻ ഉപയോഗിക്കാവുന്ന ഔഷധമാണ് തേൻ .ധാരാളം പോഷകങ്ങളാൽ സമ്പന്നമായ ഒരു വിസ്കോസ് പദാർത്ഥമാണ് തേൻ. ആയുർവേദത്തിൽ ഇതിനെ "മധുരത്തിന്റെ പൂർണ്ണത" എന്ന് വിളിക്കുന്നുണ്ട്
ആഗോളതലത്തിൽ മുറിവ് ഉണക്കുന്ന ഏറ്റവും പഴക്കമുള്ള ഏജന്റുകളിലൊന്നായി തേൻ കണക്കാക്കപ്പെടുന്നു; പല ആധുനിക മരുന്നുകളും പരാജയപ്പെടുമ്പോൾ അത് കഴിവ് തെളിയിച്ചിട്ടുണ്ട്. ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന ബയോ ആക്റ്റിവിറ്റികൾ കാരണം തേൻ മുറിവുകൾ സുഖപ്പെടുത്തുന്നു.
തേന്‍ പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. ഇത് പതിവായി ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. കൂടാതെ, തേനില്‍ അല്പം മഞ്ഞള്‍ അല്ലെങ്കില്‍ കറുവപ്പട്ട പൊടി കലർത്തിയും ചർമ്മത്തിൽ പുരട്ടാം
മത്തങ്ങയുടെ പള്‍പ്പ് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ഇത് കഴുത്തിലും ഉപയോഗിക്കണം. ഏകദേശം 20 മിനിറ്റിന് ശേഷം കഴുകിക്കളയുക. മുഖക്കുരു മാറാനും തിളങ്ങുന്ന മുഖം ലഭിക്കാനും സൂര്യതാപം മൂലം കഴുത്തിലും മുഖത്തിലുമുണ്ടാകുന്ന കരുവാളിപ്പ് മാറാനും ഇത് സഹായിക്കും.