മുഖത്തെ കരുവാളിപ്പ് അകറ്റാൻ ഒലീവ് ഓയിൽ


ചർമ്മ സംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ചേരുവകയാണ് ഒലീവ് ഓയിൽ. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ ഒലീവ് ഓയിൽ ചർമ്മത്തെ സംരക്ഷിക്കുന്നു. ചർമ്മത്തിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്. ഒലീവ് ഓയിൽ ചർമ്മത്തെ അതിൻ്റെ സ്വാഭാവിക ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ ഇയുടെ ഉപയോഗം മൊത്തത്തിലുള്ള ജലാംശം മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തിൻ്റെ മൃദുലത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. സൂര്യപ്രകാശം, മലിനീകരണം തുടങ്ങിയവ ചുളിവുകൾ, നേർത്ത വരകൾ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പോളിഫെനോൾസ്, വിറ്റാമിൻ ഇ, മറ്റ് ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ ഉയർന്ന സാന്ദ്രത ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുന്നു. അതുവഴി പ്രായമാകൽ പ്രക്രിയ കുറയ്ക്കുന്നു. അതിനാൽ, ചർമ്മത്തിന് ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കും. ഒലീവ് ഓയിലിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എക്സിമ, സോറിയാസിസ് തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഒലീവ് ഓയിൽ മികച്ചൊരു പ്രതിവിധിയാണ്.

ചർമ്മസംരക്ഷണത്തിനായി ഒലീവ് ഓയിൽ ഉപയോഗിക്കേണ്ട വിധം
ഒന്ന്
1 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ 1 ടീസ്പൂൺ നാരങ്ങ നീരുമായി യോജിപ്പിക്കുക. ശേഷം മുഖത്തപം കഴുത്തിലുമായി പുരട്ടുക. ഇത് മുഖത്തെ ചുളിവുകൾഡ അകറ്റാൻ സഹായിക്കുന്നു.
രണ്ട്
പകുതി അവോക്കാഡോ മാഷ് ചെയ്ത് 1 ടേബിൾസ്പൂൺ ഒലിവ് ഓയിൽ ചേർത്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
മൂന്ന്
1 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ 1 ടേബിൾസ്പൂൺ പഞ്ചസാരയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടി മസാജ് ചെയ്യുക.