മുടി കൊഴിച്ചിൽ തടയാൻ എണ്ണ ഈ രീതിയിൽ തലമുടിയിൽ തേച്ചു നോക്കൂ

hair serum
hair serum

വീട്ടിൽ തന്നെ മുടിയുടെ സംരക്ഷണത്തിനായി ചെയ്യാവുന്ന ഒന്നാണ് ഹോട്ട് ഓയിൽ മസാജ്.

ഇതിനായി വെളിച്ചെണ്ണ, ഒലിവ്, ബദാം തുടങ്ങീ നിങ്ങൾ പതിവായി തലയിൽ തേക്കുന്ന ഏത് എണ്ണയും ഉപയോഗിക്കാവുന്നതാണ്. ആദ്യം ഇതിനായി എണ്ണ ചൂടാക്കുകയാണ് വേണ്ടത്. എണ്ണ ചൂടാക്കുന്നതിലും ആവശ്യത്തിന് ശ്രദ്ധ വേണം. ഒരു പരിധിയിൽ കൂടുതൽ എണ്ണ ചൂടാക്കി തലയിൽ തേച്ചാൽ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു. ചെറു ചൂടിൽ, കൈ പൊള്ളില്ലാത്ത രീതിയിൽ വേണം എണ്ണ ചൂടാക്കേണ്ടത്. വൃത്തിയുള്ള കോട്ടൺ അല്ലെങ്കിൽ കൈവിരലുകൾ കൊണ്ട് തന്നെ എണ്ണ തലയുടെ എല്ലാഭാഗത്തും നന്നായി തേക്കണം.

തലയോട്ടിയിൽ ഈ എണ്ണ തേച്ചുപിടിപ്പിക്കുന്നത് മുടിയെ ഈർപ്പമുള്ളതാക്കാനും മുടിയിഴകളെ കരുത്തോടെ വളരാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു, അറ്റം പിളരുന്നത് തടയാനും ഇത് സഹായകമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു. ബോട്ടോക്‌സ് ട്രീറ്റ്‌മെന്റിന് സമാനമായ ഗുണം ഇത്തരത്തിൽ ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് വഴി ലഭിക്കും. 

താരനെ അകറ്റാനും ഇത് സഹായകമാണ്. തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും, നല്ല ഉറക്കം കിട്ടാനും ഈ മസാജ് സഹായിക്കുന്നു. മുടിയിൽ എണ്ണ തേച്ച് പിടിപ്പിച്ച ശേഷം അൽപ്പസമയം വെറുതെ വിടുക. അതിന് ശേഷം ഇത് ഷാംപുവും കണ്ടീഷണറും ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

മുടിയിൽ എണ്ണ ഇരിക്കട്ടെ എന്ന് കരുതി അത് നല്ല രീതിയിൽ കഴുകി കളയാതെ ഇരുന്നാലും അത് മുടിയുടെ സ്വാഭാവികതയെ പ്രതികൂലമായി ബാധിക്കും. എണ്ണ മുടിയിൽ ഇരിക്കുന്നത് വഴി അഴുക്ക് അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഓയിൽ മസാജിന് ശേഷം തലമുടി നല്ല രീതിയിൽ ഷാംപു അല്ലെങ്കിൽ താളി ഉപയോഗിച്ച് കഴുകണം.  

ഇത് എല്ലാവർക്കും നല്ലതാണോ എന്ന് ചോദിച്ചാൽ അല്ലെന്നാണ് മറുപടി. വരണ്ട മുടിയുള്ളവർക്കാണ് ഹോട്ട് ഓയിൽ മസാജിൽ നിന്നും ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത്. ഡീപ് കണ്ടീഷനിംഗ് ആണ് ഇതുവഴി ലഭിക്കുന്നത്. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. ഈ സമയത്ത് മുടി കൂടുതൽ വരണ്ടതാവുകയാണ് ചെയ്യാറുള്ളത്.

Tags