വിവാഹമെന്നാൽ പേടിയാണോ? ഒരു ബന്ധത്തിൽ ഉറച്ചുനിൽക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ

wedding kerala

വിവാഹം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ചിലർക്ക് ഹൃദയമിടിപ്പ് കൂടുകയും കൈകൾ വിയർക്കുകയും മനസ്സ് കടുത്ത ആശങ്കയിലാവുകയും ചെയ്യാറുണ്ട്. ഇത് കേൾക്കുമ്പോൾ വളരെ വിചിത്രമെന്ന് തോന്നാമെങ്കിലും, ഇത്തരത്തിലുള്ള അവസ്ഥ അനുഭവിക്കുന്ന നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്. വിവാഹത്തോടുള്ള അങ്ങേയറ്റത്തെ ഭയത്തെയാണ് 'ഗാമാഫോബിയ' (Gamophobia) എന്ന് വിളിക്കുന്നത്. ഈ പ്രത്യേക മാനസികാവസ്ഥയെക്കുറിച്ചും അത് അനുഭവിക്കുന്നവരെക്കുറിച്ചും കൂടുതൽ അറിയാം.

വിവാഹത്തോടും, കമ്മിറ്റ്മെൻ്റിനോടും പ്രണയബന്ധങ്ങളോടുമുള്ള അമിതമായ ഭയമാണ്. ഇത് ഒരു മാനസികാരോഗ്യപ്രശ്നമാണ്, ഇതിൻ്റെ ലക്ഷണങ്ങളിൽ ഹൃദയമിടിപ്പ് കൂടുക, ശ്വാസം മുട്ടൽ, വിയർക്കുക, തലകറക്കം എന്നിവയും ഉണ്ടാവാം, കൂടാതെ മുൻകാല അനുഭവങ്ങളോ, ഉത്തരവാദിത്തങ്ങളോടുള്ള ഭയമോ ഈ രോഗാവസ്ഥയ്ക്ക് കാരണമാകാം. 

എന്താണ് ഗാമാഫോബിയ?

വിവാഹം, ദീർഘകാല പ്രണയബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ചിന്തകൾ പോലും അമിതമായ ഭയത്തിനും ഉത്കണ്ഠക്കും കാരണമാകുന്ന അവസ്ഥയാണ് ഗാമാഫോബിയ എന്ന് പറയുന്നത്. മറ്റുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിലും, നിലനിർത്തുന്നതിലും ഇവർ ബുദ്ധിമുട്ട് നേരിടുന്നു. എന്നാൽ ഈ രോഗാവസ്ഥയ്ക്ക് ആൺ പെൺ വ്യത്യാസമില്ലെന്ന് വിദഗ്ധർ പറയുന്നു. 

ലക്ഷണങ്ങൾ

വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുക, ശ്വാസം മുട്ടുക, വിയർക്കുക, തലകറങ്ങുക എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഗാമാഫോബിയ ഉള്ളവർക്ക് ബന്ധങ്ങൾ തകരുമോയെന്നുള്ള നിരന്തരമായ ഉത്കണ്ഠയും ഉണ്ടാകും. നേരത്തെ പ്രണയബന്ധങ്ങളിൽ നിന്നുണ്ടായ മുൻകാല അനുഭവങ്ങളും ഗാമാഫോബിയയ്ക്ക് കാരണമാകുന്നു. ആത്മാർത്ഥമായ ബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും ഇതിൻ്റെ ലക്ഷണങ്ങളാണ്.  വിവാഹമോചനത്തെക്കുറിച്ചുള്ള ഭയം, ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ഭയം, മാതാപിതാക്കളുടെ അസ്വാരസ്യങ്ങൾ കണ്ട് വളർന്നത്, സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ഭയം എന്നിവയാണ് മറ്റു കാരണങ്ങൾ.

കൗൺസിലിംഗ്, വിഷാദം, ആത്മഹത്യാ ചിന്തകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു സൈക്യാട്രിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. 

Tags