മുടി മുട്ടോളം വളർത്താൻ കാച്ചെണ്ണ

These foods are a must in your diet to achieve strong, hair-free hair.
These foods are a must in your diet to achieve strong, hair-free hair.

​മുടി നല്ലതുപോലെ വളർത്താൻ പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്. ഇതിന് പലരും മാർക്കറ്റിൽ നിന്നും ലഭിയ്ക്കുന്ന പല കൃത്രിമവഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്. എന്നാൽ ഇതൊന്നും ഗുണം നൽകില്ല. മുടി വളരാനും മുടിയ്ക്ക് ആരോഗ്യം നൽകാനും സഹായിക്കുന്ന പല എണ്ണക്കൂട്ടുകളുമുണ്ട്. ഓയിൽ മസാജ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നുമാണ്. ഇത്തരത്തിൽ ഒരു എണ്ണക്കൂട്ട് വീട്ടിൽ തന്നെ തയ്യാറാക്കാം.

tRootC1469263">


കരിഞ്ചീരകം

ഈ എണ്ണ കാച്ചാനായി ഒരു പൊടിക്കുട്ടാണ് തയ്യാറാക്കേണ്ടത്. ഇതിൽ കരിഞ്ചീരകം, മുരിങ്ങയില, കറിവേപ്പില, നെല്ലിക്ക എന്നിവ വേണം. കരഞ്ചീരകം മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുടിയ്ക്ക് കറുപ്പു നൽകാനും വളരാനും മികച്ചതാണ് കരിഞ്ചീരകം.
മുരിങ്ങയില

മുരിങ്ങയില

മുരിങ്ങയില ആരോഗ്യത്തിന് മാത്രമല്ല, മുടിയ്ക്കും ഏറെ മികച്ച ഗുണം നൽകുന്ന ഒന്നാണ്. മുരിങ്ങയില കഴിയ്ക്കുന്നത് പൊതുവേ മുടി വളരാൻ ഏറെ നല്ലതാണ്. ഇത് മുടിവേരുകൾക്ക് സുരക്ഷിത ആവരണം നൽകുന്നതിന് ഏറെ ഗുണകരമാണ്.ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇതല്ലാതെ ഇതിൽ പ്രത്യേക രീതിയിലെ പെപ്‌റ്റൈഡുകൾ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റ് ഗുണം നൽകുന്നതിനാൽ തന്നെ ഇത് മുടിയ്ക്ക് കറുപ്പ് നൽകുന്ന മെലാനിൻ പിഗ്മെന്റേഷൻ ഉൽപാദനത്തിന് സഹായിക്കുന്നു. ഇത് നരയ്ക്കാതിരിയ്ക്കാൻ സഹായിക്കുന്നു.
കറിവേപ്പില

കറിവേപ്പില

കറിവേപ്പിലയും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. നരച്ച മുടി കറുപ്പിയ്ക്കാനും ഇതേറെ നല്ലതാണ്. കറിവേപ്പിലയിൽ കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നവുമാണ്നെല്ലിക്കയും മുടിയുടെ ആരോഗ്യത്തെ, വളർച്ചയെ സഹായിക്കുന്ന ഒന്നാണ്.
ഈ പ്രത്യേക എണ്ണ

ഈ പ്രത്യേക എണ്ണ

ഈ പ്രത്യേക എണ്ണ കാച്ചാനായി ആദ്യം ഇവയെല്ലാം ഉണക്കി പൊടിക്കൂട്ടുണ്ടാക്കാം. ഇത് നല്ല വെളിച്ചെണ്ണയിൽ ഇട്ട് കാച്ചിയെടുക്കുക. കുറവ് തീയിൽ ഇട്ടുവേണം, കാച്ചിയെടുക്കാൻ. ഇത് പിന്നീട് ഊറ്റിയെടുക്കാം. ഇത് മുടിയിൽ തേച്ച് കുളിയ്ക്കുന്നത് ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടുമൂന്നു ദിവസമെങ്കിലും ഇത് തേച്ച് കുളിയ്ക്കാം. ഇതേറെ ഗുണകരമാണ്.

Tags