ചിലവില്ലാതെ അടുക്കള പുത്തൻപോലെയാക്കാം! ആരും പറയാത്ത ആ രഹസ്യക്കൂട്ട് ഇതാ

kitchen cleanING


അടുക്കള വീട്ടിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ എത്ര ശ്രദ്ധിച്ചാലും പാചകത്തിനിടയിൽ എണ്ണത്തുള്ളികളും മസാലപ്പൊടികളും കറികളുടെ പാടുകളും അടിഞ്ഞുകൂടുന്നത് സ്വാഭാവികമാണ്. ദിവസേന വൃത്തിയാക്കാൻ സമയം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ അടുക്കള പെട്ടെന്ന് അലങ്കോലമാകുകയും പിന്നീട് വൃത്തിയാക്കുന്നത് കൂടുതൽ പ്രയാസമാകുകയും ചെയ്യും.

അടുക്കള വെട്ടിത്തിളങ്ങണമെന്നാണോ നിങ്ങളുടെ ആ​ഗ്രഹം? അതിനായി ഒരു ട്രിക്ക് പറഞ്ഞുതരാം. വീട്ടിലുള്ള സാധനങ്ങൾ കൊണ്ടുതന്നെ വൃത്തിയാക്കൽ പണി എളുപ്പമാക്കാം. ഇതിനായി വിലകൂടിയ കെമിക്കലുകൾ വാങ്ങി പണം കളയേണ്ട കാര്യമില്ല. പകരം ബേക്കിംഗ് സോഡയും വിനാഗിരിയും എന്തിനേറെ ടൂത്ത് പേസ്റ്റ് പോലും ധാരാളമാണ്!


ടൂത്ത് പേസ്റ്റ്, നാരങ്ങ, ബേക്കിംഗ് സോഡ, വിനാഗിരി, ലിക്വിഡ് ഡിറ്റർജൻ്റ് എന്നിവ ഉപയോ​ഗിച്ച് എങ്ങനെ അടുക്കളയിലെ ടൈൽസും ഭിത്തിയുമടക്കം വൃത്തിയാക്കാമെന്ന് നോക്കാം.

ഇതിനായി ഒരു ചെറിയ ബൗളെടുത്ത് അതിലേക്ക് കല്ലുപ്പിടാം. ശേഷം ഇതിലേയ്ക്ക് ടൂത്ത് പേസ്റ്റും ബേക്കിങ് സോഡയും ലിക്വിഡ് ഡിറ്റർജൻ്റും ചേർക്കണം. ഇനി ഇത് നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം കുറച്ച് വിനാഗിരിയും ഒഴിക്കാം. വിനാഗിരി ഇല്ലെങ്കിൽ ടെൻഷൻ വേണ്ട, പകരം വെള്ളം ചേർത്താൽ മതി. ഇനി ഈ മിശ്രിതം അടച്ചുറപ്പുള്ള ഒരു പാത്രത്തിൽ സൂക്ഷിക്കാം.

ഉപയോഗിക്കേണ്ടത് എങ്ങനെ?

ടൈൽസിലോ മറ്റിടങ്ങളിലോ ഉള്ള കറയുള്ള ഭാഗത്ത് ഈ മിശ്രിതം പുരട്ടണം. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച നന്നായി ഉരയ്ക്കുക. അൽപ സമയത്തിനുശേഷം ഒരു സ്പോഞ്ചോ കോട്ടൺ തുണിയോ ഉപയോഗിച്ച് തുടച്ച് കളഞ്ഞാൽ കറയും അപ്രത്യക്ഷമാകും.

Tags