തലമുടി വളരാൻ കുടിക്കാം ഈ ജ്യൂസുകൾ
ഒന്ന്...
ചീര ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ചീരയില്‍ അടങ്ങിയിരിക്കുന്ന അയേണും ബയോട്ടിനും തലമുടി വളരാന്‍ സഹായിക്കും. അതിനാല്‍ ചീര കൊണ്ടുള്ള ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
രണ്ട്...
വെള്ളരിക്ക ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മൂന്ന്...
നെല്ലിക്ക ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
നാല്...
വിറ്റാമിൻ എ, ബി, സി, ഇ, കെ, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനാല്‍ ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കാം.
അഞ്ച്...
കറ്റാർവാഴ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കറ്റാർവാഴ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയ കറ്റാർവാഴ തലമുടി തളച്ച് വളരാന്‍ സഹായിക്കും.