ചൂട് കാലത്ത് മുടിയിൽ എണ്ണ തേയ്ക്കുന്നത് നല്ലതാണോ?

google news
haire

വേനൽക്കാലത്തും മുടിക്ക് കണ്ടീഷനിംഗ് വളരെയധികം ആവശ്യമാണ്. കാരണം ചൂട് കാരണം നിർജ്ജലീകരണം എന്ന പ്രശ്നം വർദ്ധിക്കുകയും മുടി വരണ്ടുപോകാൻ തുടങ്ങുകയും ചെയ്യുന്നു. കൃത്യസമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ മുടി കൊഴിയാൻ തുടങ്ങും. മുടിക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ വേനൽക്കാലത്ത് പോലും എണ്ണ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നത് പ്രധാനമാണ്. ആഴ്ചയിൽ രണ്ട് തവണ എങ്കിലും മുടിയിൽ എണ്ണ തേയ്ക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷെ മുടിയിൽ എണ്ണ തേച്ചിട്ട് ദീർഘനേരം ഇരിക്കുന്നത് അത്ര നല്ലതല്ല.

വേനൽക്കാലത്ത് വിയർപ്പ്, പൊടി, എണ്ണ എന്നിവയുടെ മിശ്രിതം മുടിയെ വളരെയധികം ബാധിക്കുമെന്ന യാഥാർത്ഥ്യം പലർക്കും അറിയാം. ഈ പ്രശ്നം കാരണം മുടിയിൽ എണ്ണ തേയ്ക്കുന്നത് നിർത്തേണ്ട ആവശ്യമില്ല. വേനൽക്കാലത്തും മുടിയിൽ എണ്ണ തേയ്ക്കേണ്ടത് പ്രധാനമാണെന്ന് പല വിദ​ഗ്ധരും പറയുന്നുണ്ട്. വേനൽക്കാലത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് നിങ്ങളുടെ തലമുടി വളരെ വരണ്ടതും നിർജീവവുമാക്കുകയും ചെയ്യും. അമിതമായ ചൂട് മുടിയെ പല തരത്തിലാണ് ദോഷം ചെയ്യുന്നത്. ഈ കേടുപാടുകൾ തടയാൻ മുടിയിൽ എണ്ണ തേക്കേണ്ടത് വളരെ പ്രധാനമാണ്.

വേനൽക്കാലത്ത് കടുകെണ്ണ മുടിയിൽ പുരട്ടുന്നത് നല്ലതാണ്. മുടി കഴുകുന്നതിന് മുമ്പ് കടുകെണ്ണ മുടിയിൽ പുരട്ടുക. കാരണം ഇതിൽ ഒമേഗ-3, ഒമേഗ-6, ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയും കടുകെണ്ണയിൽ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വിവിധ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. അത് മാത്രമല്ല മുടിയിൽ മാസ്ക്കുകൾ ഇടുന്നതും ഏറെ നല്ലതാണ്. മുടിക്ക് വാഴപ്പഴം ഉപയോ​ഗിക്കുന്നത് മുടി വളർച്ചയ്‌ക്കൊപ്പം മുടി കൊഴിച്ചിൽ തടയാനും ഏറെ നല്ലതാണ്.

മുടി കൊഴിച്ചിൽ അകറ്റാൻ ഏറെ നല്ലതാണ് ബദാം എണ്ണ. വൈറ്റമിൻ ഇയുടെ സമ്പന്നമായ ഉറവിടമാണ് ബദാം എണ്ണ. ഇത് മുടി കൊഴിച്ചിൽ തടഞ്ഞ് നന്നായി മുടി വളരാൻ സഹായിക്കും. ശക്തമായ ആൻ്റി ഓക്സിഡൻ്റായത് കൊണ്ട് തന്നെ ഇത് മുടി നന്നാക്കാൻ ഏറെ നല്ലതാണ്. ബദാം എണ്ണയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്, ഇത് മുടിക്ക് ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ ഘടകമാണ്. വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണ എന്നിവ പോലുള്ള കാരിയർ ഓയിലും ആവണക്കെണ്ണയും ഉപയോഗിച്ച് ഇത് കലർത്തി തലയിൽ പുരട്ടുന്നത് ശിരോചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കും.

വെളിച്ചെണ്ണ മുടിക്ക് നല്ലതാണ്. മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും താരൻ അകറ്റാൻ സഹായിക്കുകയും വരണ്ട തലയോട്ടിക്കെതിരെ പോരാടുകയും മുടിയെ പോഷിപ്പിക്കുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യുന്ന വിവിധോദ്ദേശ്യ എണ്ണയാണിത്. വെളിച്ചെണ്ണയിൽ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കാൻ ശേഷിയുള്ള പ്രകൃതിദത്ത ഗുണങ്ങൾ പലതുമുണ്ട്. ഇടയ്ക്കിടെ ഇത് ഉപയോഗിച്ച് തലമുടിയിൽ നേരിട്ട് മസാജ് ചെയ്യുന്നത് മുടിയുടെ കേടുപാടുകളെ തീർക്കാൻ ഏറെ സഹായിക്കും. മുടിക്ക് കരുത്തും തിളക്കവുമെല്ലാം നൽകാൻ സഹായിക്കുന്നതോടൊപ്പം മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വെളിച്ചെണ്ണ ഏറെ നല്ലതാണ്.

Tags