ഏതു പ്രാണികളെയും അടുക്കളയിൽ നിന്നും തുരത്താം

It's easy to get rid of bad smell in the kitchen
It's easy to get rid of bad smell in the kitchen
അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇത്തരം പ്രാണി ശല്യം കുറയ്ക്കാനുള്ള പ്രാധാന മാർഗം. എന്നാൽ അതുകൊണ്ട് മാത്രമായില്ല. ചില മുൻ കരുതലുകളും ഇവയെ ഒഴിവാക്കാൻ ചെയ്യേണ്ടതുണ്ട്. അവ എന്തൊക്കെ എന്ന് പരിചയപ്പെടാം.
സവാള, ബേക്കിങ് സോഡ
അലമാരിക്കുള്ളിലും, ചെറിയ ക്യാബിനെറ്റുകളിലും കയറിക്കൂടുന്ന പ്രാണികളെ തുരത്താൻ മികച്ച മാർഗമാണ് സവാളയുടെ ബേക്കിങ് സോഡയും, സവാള വട്ടത്തിൽ അരിഞ്ഞ് അൽപം ബേക്കിങ് സോഡ വിതറി ഇളക്കി യോജിപ്പിക്കാം. ഇത് അത്തരം സ്ഥലങ്ങളിൽ വയ്ക്കാം. സവാള അഴുകി പോകുന്നതിനു മുമ്പ് ഇടയ്ക്ക് മാറ്റി കൊടുക്കണം. 
tRootC1469263">
ആപ്പിൾ സിഡാർ വിനാഗിരി
വിനാഗിരി വെള്ളത്തിൽ കലർത്തി അടുക്കള വൃത്തിയാക്കാൻ ഉപയോഗിക്കുന്നത് പ്രാണികൾക്ക് അതിജീവിക്കാനുള്ള അന്തരീക്ഷം അടുക്കളയിൽ ഇല്ലാതാക്കാൻ കഴിയും.
പെപ്പെൻമിൻ്റ്
മിക്ക പ്രാണികൾക്കും സഹിക്കാൻ കഴിയാത്ത രൂക്ഷമായ ഗന്ധമാണ് പെപ്പർമിൻ്റിനുള്ളത്. ഇത് കുറച്ച് വെള്ളത്തിൽ പെപ്പർമിൻ്റ് ഓയിൽ കലർത്തി അടുക്കളയിൽ സ്പ്രേ ചെയ്യാം. 
ആര്യവേപ്പ്
വേപ്പെണ്ണ വെള്ളത്തിൽ കലർത്തി അടുക്കള മൂലകളിൽ സ്പ്രേ ചെയ്യാം. ഇത് സ്ഥിരമായി ചെയ്യുന്നത് പ്രാണി ശല്യം കുറയ്ക്കും. 
കാപ്പിക്കുരു
അടുക്കള സിങ്ക്, വാതിലുകളുടെയും ജനലുകളുടെയും ഇടയിലൊക്കെ കാപ്പിപ്പൊടി ഇടുന്നത് പ്രാണി ശല്യം കുറയ്ക്കാൻ സഹായിച്ചേക്കും

Tags