മീൻ വാങ്ങുമ്പോൾ വഞ്ചിക്കപ്പെടരുത്; ഗുണമേന്മ തിരിച്ചറിയാൻ ഈ ടിപ്പുകൾ

eat fish

ഫോർമാലിൻ ചേർത്തതും പഴകിയതുമായ മീനുകൾ വിപണിയിൽ സജീവമാകുന്ന ഇക്കാലത്ത്, നല്ല മീൻ ഏതെന്ന് തിരിച്ചറിഞ്ഞു വാങ്ങുക എന്നത് വളരെ പ്രധാനമാണ്. വിപണിയിൽ നിന്ന് മീൻ വാങ്ങുമ്പോൾ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം

കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീന്‍ നല്ലതാണോ എന്ന് മനസിലാക്കാൻ സാധിക്കും. ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് മീനിന്റെ കണ്ണാണ്. നല്ല മത്സ്യമാണെങ്കിൽ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകളായിരിക്കും. അടുത്തതായി മീനിനെ തൊടുമ്പോൾ കുഴിഞ്ഞ് പോകുന്നുണ്ടോ എന്ന് നോക്കണം. കുഴിഞ്ഞ് പോകുന്നുണ്ടെങ്കിൽ ഒരിക്കലും ആ മീൻ വാങ്ങരുത്. പഴകിയ മീൻ ആകാം.

വലിയ മത്സ്യം മുറിച്ച് വാങ്ങുമ്പോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള തിളക്കം കണ്ടാല്‍ ഒരിക്കലും അവ വാങ്ങരുത്. രാസമാലിന്യങ്ങള്‍ കലര്‍ന്നതിന്റെ ലക്ഷണമാണെന്ന് മനസിലാക്കണം. പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്‍റെ ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്‍റെ ഭാഗത്തു നിന്നു വരുന്ന രക്തത്തിന് നിറവ്യത്യാസമുണ്ടെങ്കിൽ മീൻ പഴകിയതാണെന്ന് മനസിലാക്കാം.

Tags