മുടികൊഴിച്ചിൽ കുറച്ച് മുടിക്ക് കരുത്തും ആരോഗ്യവും ലഭിക്കാൻ കഴിക്കാം ഇവ

google news
hair health

ചര്‍മ്മത്തിനെന്നപോലെ മുടിക്കും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ലഭിച്ചാലെ കരുത്തും ആരോഗ്യവുമുണ്ടാകൂ. മുടിക്കുവേണ്ട വിറ്റാമിനുകളും മറ്റ് പോഷകങ്ങളും നല്‍കുന്ന വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന ഭക്ഷ്യവിഭവങ്ങളെ പരിചയപ്പെടാം. മുടിയെ ആരോഗ്യത്തോടെ വളരാന്‍ ഇവ സഹായിക്കും.

ചീര - ഇരുമ്പ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഫോളേറ്റ് എന്നിവയാല്‍ സമൃദ്ധമാണ് ചീര. മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഇവ സുപ്രധാന പങ്ക് വഹിക്കും. രോമകൂപങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ ചീരയില്‍ നിന്നടക്കം ലഭിക്കുന്ന ഇരുമ്പ് സഹായിക്കും. അതേസമയം, വിറ്റാമിന്‍ എയും സിയും ചേര്‍ന്ന് സെബം ഉല്‍പാദനം ഉത്തേജിപ്പിക്കും. തലയോട്ടിയെ മോയിസ്ച്ചറൈസ് ചെയ്യുന്ന ഒന്നാണ് സെബം, ഇച് മുടിയെ ആരോഗ്യത്തോടെ കരുത്തോടെയും നിലനിര്‍ത്തും.

മധുരക്കിഴങ്ങ് - ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്, ഇത് ശരീരത്തിലെത്തുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറും. ഇത് മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചില്‍ കുറച്ച് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.

സാല്‍മണ്‍ - ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് സാല്‍മണ്‍. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. ഈ ഫാറ്റി ആസിഡുകള്‍ രോമകൂപങ്ങള്‍ക്ക് പോഷണം നല്‍കുകയും അവയുടെ ആരോഗ്യം ഉറപ്പാക്കി മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും.

മുട്ട - പ്രോട്ടീന്‍, ബയോട്ടിന്‍, വിറ്റാമിന്‍ ഡി തുടങ്ങി മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സഹിപ്പിക്കുന്ന നിരവധി പോഷകങ്ങള്‍ മുട്ടയില്‍ നിന്ന് ലഭിക്കും. കെരാറ്റിന്‍ മുടിക്ക് ഘടന നല്‍കുന്ന ഒരു പ്രോട്ടീന്‍ ആണ് ബയോട്ടിനും വിറ്റാമിന്‍ ഡിയും മുടിയുടെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിച്ച് മുടി പൊട്ടുന്നത് കുറയ്ക്കും. കെരാറ്റിന്‍ ഉത്പാദനത്തിന് വേണ്ട പ്രോട്ടീന്‍ മുട്ടയില്‍ നിന്ന് ലഭിക്കും.

നട്ട്‌സ് - വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ശരീരത്തിന് സമ്മാനിക്കാന്‍ നട്ട്‌സ് കഴിക്കുന്നത് സഹായിക്കും. ഈ പോഷകങ്ങളെല്ലാം മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ബദാം, വാല്‍നട്ട്, കശുവണ്ടി എന്നിവ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ബ്രോക്കോളി - ബ്രോക്കോളിയില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സെബം ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ശിരോചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും ചെയ്യും. രോമകൂപങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുന്ന ഇരുമ്പും ബ്രോക്കോളിയില്‍ നിന്ന് ലഭിക്കും.

Tags