നിങ്ങൾ കൈ കഴുകുന്നത് ഈ രീതിയിൽ ആണോ ?

google news
handwash

കൈകള്‍ കഴുകുമ്പോള്‍ ഒരിക്കലും വിരലുകളുടെ അറ്റം മറന്നുപോകരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പഠനം. മാത്രമല്ല, കൈകഴുകുമ്പോള്‍ ആവശ്യമുള്ളതിനേക്കാള്‍ കുറഞ്ഞ അളവിലാണ് പൊതുവെ ആളുകള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പഠനം ഇതിന്റെ ശരിയായ അളവും വ്യക്തമാക്കുന്നുണ്ട്. കൈകഴുകാന്‍ ഒരുസമയം 1.5എംഎല്‍ ഹാന്‍ഡ് സാനിറ്റൈസറും 3എംഎല്‍ സാനിറ്റൈസറും ഉപയോഗിച്ചാണ് പഠനം നടത്തിയത്.

1.5എംഎല്‍ സാനിറ്റൈസറിന്റെ ഉപയോഗം കൈകള്‍ വൃത്തിയാക്കാന്‍ അപര്യാപ്തമാണെന്നും 3എംഎല്‍ ഉപയോഗിക്കുന്നത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുമെന്നുമാണ് പഠനത്തിലെ കണ്ടെത്തല്‍. പലപ്പോഴും കൈകള്‍ വൃത്തിയാക്കുമ്പോള്‍ വിരലുകളുടെ അറ്റവും കൈകളുടെ പുറം ഭാഗവും വിട്ടുപോകാറുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. സാനിറ്റൈസര്‍ ഉപയോഗത്തില്‍ കൈകളുടെ വലുപ്പവും പ്രധാനമാണ്.

വലുപ്പം കൂടുതലുള്ള കൈകളുള്ളവര്‍ കൂടുതല്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. അതേസമയം കുട്ടികളടക്കം കൈകള്‍ക്ക് വലുപ്പം കുറവുള്ളവരെ സംബന്ധിച്ചടുത്തോളം 3 എംഎല്‍ എന്ന അളവ് അമിതമാകാനും സാധ്യതയുണ്ട്. അതേസമയം കൈകളുടെ വലുപ്പം എത്രതന്നെ ആയാലും 40-42 സെക്കന്‍ഡ് കഴുകണമെന്നാണ് ഗവേഷകര്‍ പഠനത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Tags