മുടികൊഴിച്ചിൽ മാറുന്നില്ലേ , പരിഹാരമിതാ

Here is an easy way to prevent hair fall
Here is an easy way to prevent hair fall

മുടികൊഴിയുക, തിളക്കം നഷ്ടപ്പെടുക, അറ്റം പിളർന്ന് പോകുക ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ട്. പക്ഷേ ഭക്ഷണത്തിൽ ശ്രദ്ധിക്കണമെന്ന് മാത്രം. മുടിയുടെ വളർച്ചയ്ക്ക് ഡയറ്റിൽ എന്തൊക്കെ ഉൾപ്പെടുത്തണം.

1.ഗ്രീക്ക് യോഗർട്ട് 
യോഗർട്ട് ഇഷ്ടമല്ലാത്തവരായി ആരാണ് ഉള്ളതല്ലേ..? എന്നാൽ മുടി വളരാൻ യോഗർട്ട് നല്ലതാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? യോഗർട്ടിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സും പ്രോട്ടീനും മുടി വളരാനും അവയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. 

2.ചീര
പച്ച ചീരയിൽ ധാരാളം വൈറ്റാമിൻ‍ ബിയും സിയും അടങ്ങിയിരിക്കുന്നു. ധാരാളം ആൻറി ഇൻഫ്ളമേറ്ററി, ആൻറിഓക്സിഡൻറ് സംയുക്തങ്ങളാലും സമ്പുഷ്ടമാണ് ചീര. മുടികൊഴിച്ചിൽ ഉള്ളവർ ഡയറ്റിൽ ഇലക്കറികൾ ഉപയോഗിക്കുന്നതിലൂടെ ഇത് കുറയ്ക്കാനാവും.

3.ബെറീസ് 
പ്രോസസ്ഡ് ഭക്ഷണങ്ങൾ‍ ഹൃദയാരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറെ ദോഷകരമാണ്. മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന ആൻറിഓക്സിഡന്റ്, ആന്റിഇൻഫ്ളമേറ്ററി ഘടകങ്ങൾ ബെറീസിൽ അടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ബെറീസിൽ ആണ് ഏറ്റവും കൂടുതൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നത്. ബ്ലാക്ക് കറന്റ്, റെഡ് റാസ്‌ബെറി, റെഡ് കറന്റ്, നെല്ലിക്ക,  എന്നിവയിലും ഈ സംയുക്തം അടങ്ങിയിട്ടുണ്ട്. 

4.നട്സ്
നട്സിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, കൊഴുപ്പ്, ബയോട്ടിൻ, സിങ്ക് എന്നിവ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് മുടിയുടെ വളർച്ചയ്ക്കും, ആരോഗ്യം നിലനിർത്താനും ഏറെ സഹായകരമാണ്.  

5. ചീയാ സീഡ്സ്
ശരീരഭാരം കുറയ്ക്കുന്നതിനായി പലരും ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒന്നാണ് ചീയാ സീഡ്സ്. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മുടികൊഴിച്ചിലിനുള്ള പരിഹാരം കൂടിയാണ് ചീയാ സീഡ്സ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഓമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. സോയാബീനെക്കാൾ 20 ശതമാനം കൂടുതൽ പ്രോട്ടീനാണ് ചീയാ സീഡിൽ അടങ്ങിയിരിക്കുന്നത്. 

6. അവക്കാഡോ
അവക്കാഡോയിൽ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്കായി അവക്കാഡോ അടങ്ങിയിട്ടുള്ള ഹെയർ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പും ബയോട്ടിനും മുടിയുടെ വളർച്ചയ്ക്ക് ഗുണകരമാണ്.

Tags