പ്രകൃതിദത്തമായ പൊടിക്കൈകൾ കൊണ്ട് മുടികൊഴിച്ചിൽ തടയാം

hairloss
hairloss

വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പ്രകൃതിദത്തമായ പൊടിക്കൈകൾ കൊണ്ട് ഒരു പരിധിവരെ മുടികൊഴിച്ചിൽ തടയാനാകും. അത്തരത്തിലുള്ള ചില ചെറിയ പരീക്ഷണങ്ങൾ പരിചയപ്പെടാം…


ഒരു മുട്ടയുടെ വെള്ള അല്പം തൈരും ചേർത്ത് യോജിപ്പിച്ച ശേഷം തലയിൽ പുരട്ടുക. തലയിൽ താങ്ങി നിൽക്കുന്ന എണ്ണമയം നീക്കുകയും താരം അകറ്റുകയും ചെയ്യാൻ മുട്ടയുടെ വെള്ള സഹായിക്കും. മുടിയ്ക്ക് തിളക്കവും മിനുസവും നൽകാൻ തൈരിൽ അടങ്ങിയിരിക്കുന്ന പ്രോടീൻ സഹായിക്കും. തൈരിനൊപ്പം ഒരു പഴുത്ത വാഴപ്പഴം കൂടെ ഉടച്ച് ചേർത്ത് 15 മിനുട്ട് നേരം തലയിൽ മാസ്കായി പുരട്ടി മസ്സാജ് ചെയ്ത് വച്ച ശേഷം കഴുകിക്കളയുന്നതും ഗുണം ചെയ്യും.

tRootC1469263">


കറ്റാർവാഴ ജെല്ലും ഒലിവ് ഓയിലും ചേർത്ത് മുടിയിൽ പുരട്ടി നന്നായി മസ്സാജ് ചെയ്യുക. വരണ്ടതും കട്ടിയുള്ളതുമായ മുടിയെ കരുത്തുള്ളതാക്കാൻ ഒലിവ് ഓയിൽ സഹായിക്കും. മുടി ബലഹീനമായി പൊട്ടുന്നത് തടയാൻ ഈ പാക്ക് നിങ്ങളെ സഹായിക്കും

Tags