മുടി പരിചരണത്തിന് കർപ്പൂരം

camphor
camphor

കർപ്പൂരം വെളിച്ചെണ്ണ, ആവണക്കെണ്ണ, ഒലിവ് എണ്ണ എന്നിങ്ങനെ വ്യത്യസ്ത തരം എണ്ണകൾക്കൊപ്പം ഉപയോഗിക്കുന്നതാണ് ഫലപ്രദം. ഇത് മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഉറപ്പു വരുത്തുന്നു. കർപ്പൂരം എങ്ങനെ മുടി പരിചരണത്തിന് ഉപയോഗിക്കാം.

രണ്ട് ടേബിൾസ്പൂൺ​ ഒലിവ് എണ്ണ ചൂടാക്കാം. അതിലേയ്ക്ക് 3 കർപ്പൂർകട്ട പൊടിച്ചു ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടാം. താരൻ ഉള്ള ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് എണ്ണ പുരട്ടാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

tRootC1469263">

ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയെടുത്തു ചൂടാക്കാം. അതിലേയ്ക്ക് 3 കർപ്പൂര കട്ടകൾ പൊടിച്ചു ചേർത്തിളക്കാം. ശേഷം എണ്ണ തണുക്കാൻ വയ്ക്കാം. ഇത് തലയോട്ടിയിൽ പുരട്ടി 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

2 കർപ്പൂര കട്ട പൊടിച്ചെടുക്കാം. അത് ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ആവണക്കെണ്ണയിലേയ്ക്ക് കർപ്പൂര കട്ട പൊടിച്ചു ചേർക്കാം. അത് ഇടത്തരം തീയിൽ ചൂടാക്കാം. ചെറുചൂടോടെ തന്നെ എണ്ണ തലോയോട്ടിയിൽ പുരട്ടാം. കിടക്കുന്നതിനു മുമ്പ് ഇത് പുരട്ടുന്നത് കൂടുതൽ ഗുണകരമാകും. ശേഷം രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

Tags