തിളക്കമുള്ള ചർമ്മം നേടാൻ മഞ്ഞൾ
May 11, 2025, 10:50 IST


മഞ്ഞളും തേനും ചേർത്ത ഫെയ്സ് മാസ്ക്
1 ടീസ്പൂൺ മഞ്ഞൾപൊടിയിൽ 1 ടേബിൾസ്പൂൺ തേൻ ചേർത്ത് മിക്സ് ചെയ്യുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. കണ്ണിനു ചുറ്റുമുള്ള ഭാഗം ഒഴിവാക്കുക. 15-20 മിനിറ്റിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക.
മഞ്ഞളും തൈരും ചേർത്തുള്ള ഫെയ്സ് മാസ്ക്
1 ടീസ്പൂൺ മഞ്ഞൾ പൊടിയിൽ 2 ടേബിൾസ്പൂൺ തൈര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകി കളയുക.
tRootC1469263">
മഞ്ഞളും നാരങ്ങ നീരും
മഞ്ഞൾ പൊടിയിൽ കുറച്ച് വെള്ളമോ നാരങ്ങ നീരോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് ഈ പേസ്റ്റ് പുരട്ടുക. 10-15 മിനിറ്റിനുശേഷം കഴുകി കളയുക.
മഞ്ഞളും കറ്റാർവാഴ ജെല്ലും
1 ടീസ്പൂൺ മഞ്ഞൾ പൊടിയിൽ 2 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 20 മിനിറ്റിനുശേഷം കഴുകി കളയുക.

മഞ്ഞളും വെളിച്ചെണ്ണയും
1 ടീസ്പൂൺ മഞ്ഞൾപൊടിയിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് അര ടീസ്പൂൺ അരിപ്പൊടി അല്ലെങ്കിൽ കടല മാവ് ചേർക്കുക. പേസ്റ്റ് രൂപത്തിലാക്കിയശേഷം മുഖത്ത് പുരട്ടുക. 10 മിനിറ്റിനുശേഷം കഴുകി കളയുക