തിളക്കമുള്ള ചർമം സ്വന്തമാക്കാം


സ്വാഭാവികമായി കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള അഞ്ച് വഴികൾ എന്തെല്ലാമാണെന്ന് നോക്കാം.
1. വിറ്റാമിൻ സി
വിറ്റാമിൻ സിയുടെ കുറവ് ശരീരത്തിലെ കൊളാജന്റെ അളവ് കുറയാൻ കാരണമായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കുടാതെ ബെറീസ്, കുരുമുളക്, ചീര എന്നീ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചര്‍മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
2. ഇറച്ചിയും മുട്ടയും
വിറ്റാമിൻ സി കൂടാതെ പ്രോട്ടീൻ, സിങ്ക്, അയൺ എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്താൻ മടിക്കരുത്. ചിക്കൻ, മത്സ്യം, മുട്ട, നട്‌സ് എന്നിവയും കൊളാജൻ വർധിപ്പിക്കാൻ സഹായിക്കും. കൊളാജന്റെ മികച്ച സ്രോതസ്സാണ് കോഴിയിറച്ചിയും മത്സ്യവും എന്നാണ് വിദഗ്ധർ പറയുന്നത്. കടല്‍മത്സ്യങ്ങളിലും ശുദ്ധജലമത്സ്യങ്ങളിലും നമ്മുടെ ശരീരത്തില്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്ന ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു.

3. ധാരാളം വെള്ളം കുടിക്കുക
നന്നായി ജലാംശം നിലനിർത്തുന്നത് ചർമം തിളക്കത്തോടെ സൂക്ഷിക്കുന്നതിന് സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യത്തിന് പുറമെ, കൊളാജൻ സംരക്ഷണത്തിലും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.
4. ആരോഗ്യകരമായ ജീവിതശൈലി
പുകവലി, സൂര്യപ്രകാശം ഏൽക്കുന്നത്, അമിതമായ സമ്മർദം തുടങ്ങിയ ഘടകൾ കൊളാജന്റെ അളവ് കുറയ്ക്കും. അതിനാൽ, പുകവലി ഉപേക്ഷിക്കുന്നതും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്നതും ആരോഗ്യകരമായ ചർമത്തിന് ആവശ്യമാണ്.
5. കറ്റാർ വാഴ
കറ്റാർ വാഴ ജെൽ ചർമത്തിൽ പുരട്ടുന്നത് നിരവധി ഗുണങ്ങൾ നൽകും. കുറഞ്ഞ അളവിൽ കറ്റാർ വാഴ കഴിക്കുന്നത് കൊളാജന്റെ അളവ് വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.