അലൂമിനിയം ഫോയിലിൽ ഭക്ഷണം പൊതിയാറുണ്ടോ? ആരോഗ്യത്തിന് ദോഷമാകുമോ? അറിയാം വസ്തുതകൾ!
"ഭക്ഷണം ചൂടോടെയും പുതുമയോടെയും നിലനിർത്താൻ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അലുമിനിയം ഫോയിൽ. പ്രകാശത്തെയും ഓക്സിജനെയും തടയാൻ കഴിവുള്ള ഈ കട്ടികുറഞ്ഞ പേപ്പർ സൗകര്യപ്രദമാണെങ്കിലും, ചൂടുള്ള ഭക്ഷണവുമായി സമ്പർക്കത്തിൽ വരുമ്പോൾ അത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു."
ഭക്ഷണത്തിന്റെ രുചിയും ഗുണവും നിലനിർത്താൻ ഇവയ്ക്ക് കഴിയും. വേഗം കേടുവരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പൊതിയാനും പാലുത്പന്നങ്ങൾ ദീർഘനാൾ കേടാവാതെ വയ്ക്കാനും അലൂമിനിയം ഫോയിൽ ഉപയോഗിക്കുന്നു.
എന്നാൽ, ഇന്റർനാഷണൽ ജേർണൽ ഓഫ് ഇലക്ട്രോ കെമിക്കൽ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അലൂമിനിയം ഫോയിൽ അസിഡിറ്റി, കൂടുതൽ ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളുമായി പ്രതിവർത്തിക്കുമെന്ന് പഠനം പറയുന്നു. അലൂമിനിയം ഫോയിലുകളിൽ നിന്ന് അലൂമിനിയം അയോണുകളെ വേർതിരിക്കാൻ ഇത് കാരണമാവും.
അതിനാൽ ഭക്ഷണം നേരിട്ട് അലുമിനിയം ഫോയിലുമായി ബന്ധപ്പെടാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞതിന് ശേഷം മാത്രം ഭക്ഷണം പൊതിയാം. കൂടുതൽ സമയം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ് ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
മൂന്നോ നാലോ മണിക്കൂർ കഴിയുമ്പോൾ ബാക്ടിരീയ പെരുകാനും ഭക്ഷ്യവിഷബാധയേൽക്കാനും ഇത് കാരണമാവും. തക്കാളി, സിട്രസ് അടങ്ങിയ പഴങ്ങൾ, ഗരം മസാല, ജീരകം, കറികൾ, അച്ചാറുകൾ, ചീസ്, വെണ്ണ, എന്നിവ ഒരിക്കലും അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ് ഉപയോഗിക്കരുത്
.jpg)


