തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ബയോട്ടിന്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍

hair care
hair care

 തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മുട്ട

ബയോട്ടിൻ ധാരാളം അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട. മുട്ടയുടെ മഞ്ഞയിലും വെള്ളയിലും ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. എങ്കിലും മുട്ടയുടെ മഞ്ഞയില്‍ ആണ് കൂടുതല്‍ ബയോട്ടിന്‍ ഉള്ളത്. അതിനാല്‍ മുട്ടയുടെ മഞ്ഞ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും. 

2. നട്സും സീഡുകളും 

ബദാം, വാള്‍നട്സ്, സൂര്യകാന്തി വിത്തുകള്‍, ഫ്ലക്സ് സീഡുകള്‍ തുടങ്ങിയവയിലൊക്കെ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ നട്സും സീഡുകളും കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

3. മധുരക്കിഴങ്ങ് 

ബയോട്ടിന്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. കൂടാതെ മധുരക്കിഴങ്ങില്‍ ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്. 

4. ചീര 

ബയോട്ടിനും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇലക്കറിയാണ് ചീര. കൂടാതെ ചീരയില്‍ അയേണ്‍, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര കഴിക്കുന്നതും തലമുടി തഴച്ച് വളരാന്‍ സഹായിക്കും. 

5. അവക്കാഡോ

അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, സി എന്നിവയും അടങ്ങിയിട്ടുണ്ട്.  ഇവ ആരോഗ്യമുള്ള തലമുടിക്ക് ഗുണം ചെയ്യും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 
====

Tags