തയ്യാറാക്കാം ഈസി ഹെയര്‍ മാസ്‌ക്
Sun, 21 May 2023

അരക്കപ്പ് വെളിച്ചെണ്ണയും രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്ലും എടുക്കുക (അളവ് മുടിയുടെ നീളമനുസരിച്ച് കൂട്ടാം). സ്പൂണ്‍ ഉപയോഗിച്ച് ഇവ നന്നായി മിക്സ് ചെയ്യുക. ഇങ്ങനെ ഇളക്കുമ്പോള്‍ ഒരു മിനുസമാര്‍ന്ന പേസ്റ്റായി മാറുന്നത് കാണാം. ഈ മിശ്രതം തലയോട്ടിയിലും മുടിയുടെ വേര് മുതല്‍ അറ്റം വരെയും തേച്ച് പിടിപ്പിക്കണം. നന്നായി മസാജ് ചെയ്തശേഷം കുറച്ചുനേരം കഴിഞ്ഞ് സാധാരണ പോലെ കഴുകിക്കളയാം.