ഒരാഴ്ചയ്ക്കുള്ളില്‍ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാം

dark circles around neck
dark circles around neck

തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് കഴുത്തിന് ചുറ്റും പുരട്ടുക. പത്തു മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ട് ദിവസം ഇങ്ങനെ ചെയ്താല്‍ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറും.

ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു നുള്ള് മഞ്ഞള്‍പൊടി ചേര്‍ക്കുക. ശേഷം അത് കഴുത്തിലും മുഖത്തും മസാജ് ചെയ്ത് നോക്കൂ. കറുപ്പകറ്റാന്‍ ഫലപ്രദമാണ്.

ഒരു ആപ്പിളിന്റെ പകുതി, ഒരു ടീസ്പൂണ്‍ പാല്‍പ്പാട, ഒരു ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസ് എന്നിവ ചേര്‍ത്ത് മുഖത്തും കഴുത്തിലും മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കാനും ചര്‍മ്മം മൃദുവാകാനും സഹായിക്കും.

രണ്ട് ടീസ്പൂണ്‍ ചെറുപയര്‍ പൊടിയും രണ്ട് ടീസ്പൂണ്‍ പാലും ചേര്‍ത്ത് കഴുത്തിലും മുഖത്തും ഇടുന്നത് കറുപ്പകറ്റാന്‍ നല്ലതാണ്.

കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിച്ച് കഴുത്തിന് ചുറ്റും മുഖത്തും മസാജ് ചെയ്യുന്നത് കറുപ്പ് മാറാന്‍ സഹായിക്കും

Tags

News Hub