കട്ടിംഗ് ബോർഡ് ശരിയായി വൃത്തിയാക്കുന്നുണ്ടോ? അറിയേണ്ട കാര്യങ്ങൾ

Are you cleaning your cutting board properly? Things to know

 അടുക്കളയിൽ സാധാരണയായി കാണുന്ന ഒന്നാണ് കട്ടിംഗ് ബോർഡ്. പാചകത്തിൽ പുതുതായി ഇറങ്ങുന്നവരിൽ പലരും പച്ചക്കറികൾ മുറിക്കാൻ ഇതാണ് കൂടുതൽ ഉപയോഗിക്കുന്നത്. എന്നാൽ ഇത് ശരിയായി വൃത്തിയാക്കുന്നത് അത്ര ലളിതമല്ലെന്ന് പലർക്കും അറിയില്ല. പലരും പാചകം കഴിഞ്ഞാൽ വെറും വെള്ളത്തിൽ കഴുകുന്നതിൽ ഒതുങ്ങാറുണ്ട്. പ്ലാസ്റ്റിക് അല്ലെങ്കിൽ സ്റ്റീൽ കട്ടിംഗ് ബോർഡുകൾ അങ്ങനെ വൃത്തിയാക്കുന്നത് എളുപ്പമാണ്. എന്നാൽ തടി ഉപയോഗിച്ച് നിർമ്മിച്ച കട്ടിംഗ് ബോർഡുകൾ ഉപയോഗിക്കുമ്പോൾ വൃത്തിയാക്കാൻ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രമുഖ ഷെഫ് കുനാൽ കപൂർ കട്ടിം​ഗ് ബോർഡ് വൃത്തിയാക്കാനുള്ള എളുപ്പവഴി പറഞ്ഞുതരികയാണ്.തടി ഉപയോ​ഗിച്ച് നിർമിച്ച കട്ടിം​ഗ് ബോർഡ് വൃത്തിയാക്കാൻ ആദ്യം ഉപ്പ് വിതറി നാരങ്ങ ഉപയോ​ഗിച്ച് നന്നായി വൃത്തിയാക്കുക. അതിനുശേഷം ശുദ്ധമായ ജലത്തിൽ കട്ടിം​ഗ് ബോർഡ് കഴുകിയെടുക്കുകയെന്നാണ് അദ്ദേഹം നി‌ർദേശിച്ചിരിക്കുന്നത്.

മഞ്ഞൾ, ബീറ്റ്റൂട്ട് അല്ലെങ്കിൽ മറ്റ് പച്ചക്കറികളുടെ കറകൾ കട്ടിം​ഗ് ബോർഡിലുണ്ടെങ്കിൽ അവ മാറ്റുന്നതിനായി അല്പം ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി ബോർഡിൽ അഞ്ചുമുതൽ പത്തുമിനിട്ട് വരെ പുരട്ടി വയ്ക്കുക. തുടർന്ന് ബ്രഷ് അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.

Tags