കടയിൽ നിന്ന് തേങ്ങ വാങ്ങുമ്പോൾ ഇനി പറ്റിക്കപ്പെടില്ല! നല്ല തേങ്ങ കണ്ടെത്താൻ എളുപ്പവഴികൾ
അടുക്കളയിലെ സ്ഥിരം ആവശ്യവസ്തുവാണ് തേങ്ങ. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന തേങ്ങ വീട്ടിലെത്തി പൊട്ടിച്ചുനോക്കുമ്പോൾ ചീഞ്ഞതോ കേടായതോ ആണെന്ന് മനസ്സിലാകുന്നത് പലർക്കും നേരിടേണ്ടി വരുന്ന അനുഭവമാണ്. പണം നഷ്ടപ്പെടുന്നതിനൊപ്പം സമയവും വെറുതെയാകുന്ന ഈ സാഹചര്യം ഒഴിവാക്കാൻ, വാങ്ങുന്നതിന് മുമ്പ് ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. കടയിൽ നിന്ന് നല്ല തേങ്ങ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില ലളിതമായ മാർഗങ്ങൾ പരിചയപ്പെടാം.
ആദ്യം തന്നെ തേങ്ങ കുലുക്കി നോക്കുന്നത് നല്ലതാണ്. കുലുക്കുമ്പോൾ വെള്ളം ഉള്ളിൽ കുലുങ്ങുന്ന ശബ്ദം കേൾക്കുകയാണെങ്കിൽ അത് നല്ല തേങ്ങ ആയിരിക്കും. വെള്ളം കുറവാണെങ്കിൽ ആ തേങ്ങ കേടായതോ ഉണങ്ങിയതോ ആകാം. വലുപ്പത്തിനനുസരിച്ച് ഭാരമുള്ള തേങ്ങ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
തേങ്ങയുടെ മുകളിലുള്ള മൂന്ന് കണ്ണുകളും നനവില്ലാത്തതും പൂപ്പൽ പിടിക്കാത്തതുമാണോ എന്ന് ശ്രദ്ധിക്കുക. കണ്ണുകൾ നനഞ്ഞിരുന്നാൽ അത് ചീത്തയായ തേങ്ങയാകാം. തേങ്ങയുടെ മണം നോക്കി വാങ്ങുന്നതും നല്ലതാണ്. ചീത്തയായ മണം ഉണ്ടെങ്കിൽ അത് കേടായ തേങ്ങയാകാനും സാധ്യതയുണ്ട്. തേങ്ങയുടെ തോടിൽ വിള്ളൽ ഇല്ലെന്ന് ഉറപ്പു വരുത്തുന്നതും നല്ലതാണ്.
.jpg)

