കാലില്‍ ചെരുപ്പില്ലാതെ ദിവസവും പുല്ലില്‍ നടന്നലുള്ള ഗുണങ്ങൾ

Benefits of walking on grass everyday without shoes
Benefits of walking on grass everyday without shoes

 ദിവസവും ഒരു അര മണിക്കൂര്‍ നേരം ചെരുപ്പെല്ലാം അഴിച്ച്‌ വച്ച്‌ നഗ്നപാദരായി പുല്ലിന്‌ മുകളില്‍ കൂടി നടക്കുന്നത്‌ പല വിധത്തിലുള്ള ഗുണങ്ങള്‍ ശരീരത്തിന്‌ പ്രദാനം ചെയ്യുമെന്ന്‌ ചില പഠനങ്ങള്‍ പറയുന്നു. എര്‍ത്തിങ്‌ അഥവാ ഗ്രൗണ്ടിങ്‌ എന്നാണ്‌ ഇത്തരത്തിലുള്ള നടത്തത്തിന്‌ പറയുന്ന പേര്‌.

tRootC1469263">

1. സമ്മര്‍ദ്ദം കുറയ്‌ക്കും: ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള കാല്‍ പാദത്തിലെ ചില പ്രഷര്‍ പോയിന്റുകളെ ഉത്തേജിപ്പിക്കാന്‍ ഈ നടത്തം വഴി സാധിക്കുമെന്ന്‌ കരുതപ്പെടുന്നു. നമ്മുടെ നാഡീവ്യൂഹ വ്യവസ്ഥയെ ശാന്തമാക്കി കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദം ഹോര്‍മോണുകളുടെ ഉത്‌പാദനം കുറയ്‌ക്കാനും ഈ നടത്തം സഹായിക്കും.
2. നല്ല ഉറക്കം: നമ്മുടെ ശരീരത്തിന്റെ ഉറക്ക-ഉണര്‍വുകളെ ബാധിക്കുന്ന ഒന്നാണ്‌ ഉള്ളിലുള്ള സിര്‍ക്കാഡിയന്‍ റിഥം എന്ന ക്ലോക്ക്‌. ഭൂമിയുടെ പ്രകൃതിദത്ത ഇലക്ട്രോണുകളുമായി ശരീരത്തെ ബന്ധിപ്പിച്ച്‌ സിര്‍ക്കാഡിയന്‍ റിഥത്തെ സ്വാധീനിക്കാനും നല്ല ഉറക്കം നല്‍കാനും എര്‍ത്തിങ്ങിന്‌ സാധിക്കും.


3. പ്രതിരോധ ശേഷിക്ക് നല്ലത്‌: ശരീരത്തിലെ നീര്‍ക്കെട്ടും കുറച്ച്‌ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താനും പുല്ലിലുള്ള നടപ്പ്‌ സഹായിക്കുമെന്ന്‌ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

4. രക്തചംക്രമണം മെച്ചപ്പെടും: പുല്ലിലൂടെ നഗ്നപാദരായി നടക്കുമ്പോള്‍ കാല്‍പാദത്തിന്‌ ഒരു മസാജിന്റെ പ്രയോജനം ലഭിക്കാറുണ്ട്‌. ഇത്‌ കാലിലേക്കുള്ള രക്തചംക്രമണം വര്‍ധിപ്പിച്ച് ശരീരത്തിന്‌ ഉണര്‍വും ഊര്‍ജ്ജവും നല്‍കും.
5. ഹൃദയത്തിനും നല്ലത്‌: പുല്ലിലൂടെയുള്ള നടപ്പ്‌ സമ്മര്‍ദ്ദവും നീര്‍ക്കെട്ടും കുറയ്‌ക്കുന്നത്‌ സ്വാഭാവികമായും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും

Tags