പാദങ്ങൾക്കും വേണ്ടേ സൗന്ദര്യം; തിളക്കമാർന്ന കാൽപാദങ്ങൾക്കായി ഈ കാര്യങ്ങൾ ചെയ്ത നോക്കൂ

google news
leg

മുഖവും കൈകളും മിനുക്കുന്നത് പലരും മറക്കില്ല .എന്നാൽ നാം ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് കാല്പാദങ്ങളുടെ സംരക്ഷണം .മുഖത്തിനു മാത്രമല്ല പാദങ്ങൾക്കും വേണ്ടേ  സൗന്ദര്യം.പാദം കൂടി മികച്ചതാകുമ്പഴേ സൗന്ദര്യം പൂർണമാകു. എന്നാൽ ആവശ്യത്തിനു ശ്രദ്ധ ലഭിക്കാത്തതു കൊണ്ട് സുന്ദരമായ കാൽപാദങ്ങൾ പലരുടെയും സ്വപ്നം മാത്രമായി മാറുകയാണ്.

leg
പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്. ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത് അതിൽ മൂന്നു നാലു തുള്ളി നാരങ്ങാ നീര് ചേർത്തിളക്കി, പത്ത് മിനിറ്റ് നേരം പാദങ്ങൾ മുക്കി വയ്‌ക്കുക.

പഴയ ടൂത്ത് ബ്രഷ് കൊണ്ട് നഖത്തിനിടയിലെ ചെളി കളഞ്ഞ് വൃത്തിയാക്കുക. എന്നും രാത്രി കിടക്കുന്നതിനു മുമ്പ് ഇത് ചെയ്‌തിരിക്കണം. വരണ്ടുണങ്ങി നിറം മങ്ങിയ നഖങ്ങളിൽ ഇളം ചൂടുള്ള വെളിച്ചെണ്ണ പുരട്ടാം.

leg

ചെരുപ്പുകൾ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. കാൽപാദത്തേക്കാൾ വലുതോ ചെറുതോ ആയ ചെരുപ്പുകൾ ഉപയോഗിക്കരുത്. ഹൈഹീൽസ് ചെരുപ്പുകൾ ധരിക്കുന്നവർ രാത്രി കിടക്കുന്നതിനു മുമ്പ് ഇളം ചൂടുള്ള ഉപ്പുവെള്ളത്തിൽ അൽപനേരം കാൽ മുക്കി വെക്കണം

ഒരു പിടി ചുവന്നുള്ളി, ഏതാനും അല്ലി വെളുത്തുള്ളി എന്നിവ ചതച്ചെടുത്ത് കിട്ടുന്ന നീരിൽ ഒരു സ്‌പൂൺ ആവണക്കെണ്ണ ചൂടാക്കി ചേർത്ത ശേഷം പാദത്തിൽ പുരട്ടുക. വിണ്ടു കീറലിനു ശമനം കിട്ടും. വരണ്ട കാൽപാദമുള്ളവർ കാൽ കഴുകി തുടച്ച ശേഷം ഏതെങ്കിലും മോയ്‌സ്‌ചറൈസർ തേച്ചു പിടിപ്പിക്കുക. നാരങ്ങയുടെ തൊണ്ട് കാൽ പാദത്തിലും ഉപ്പൂറ്റിയിലും ഉരച്ചാൽ പാദങ്ങൾ മൃദുവും ഭംഗിയുള്ളതുമാകും.

Tags