സൗന്ദര്യ സംരക്ഷണത്തിനായി കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കാം

google news
കറ്റാർവാഴ ദിവസവും മുഖത്ത് പുരട്ടിയാൽ ഗുണങ്ങൾ നിരവധി

കറ്റാർവാഴ അഥവാ അലോവേര എന്നത് ഏറെ ഗുണമുള്ള ഒരു ചെടിയാണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും.. പല ആരോഗ്യപ്രശ്നങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ.. കറ്റാർവാഴയുടെ ഇലകളിൽ മൃദുവായ ജെൽ പോലുള്ള പാളികൾ അടങ്ങിയിരിക്കുന്നു.. അവയ്ക്ക് വളരെയധികം ജലാംശം നൽകുന്ന ഫലവും, മറ്റ് ഔഷധ ഗുണങ്ങളും ഉണ്ട്.. ഇന്ന് വിപണിയിൽ നിന്ന് പൊതുവെ വാങ്ങി ഉപയോഗിക്കുന്ന ബോട്ടിലുകളിൽ ലഭിക്കുന്ന അലോവേര ജെൽ, എത്രമാത്രം ഫലം തരും എന്ന് ഉറപ്പ് പറയാൻ കഴിയില്ല.. അതേസമയം, നമ്മുടെ വീട്ട് മുറ്റത്തെ ചെടിച്ചട്ടിയിലോ, പറമ്പിലോ നട്ട് പരിപാലിക്കുന്ന കറ്റാർവാഴയ്ക്ക് ഔഷധ ഗുണങ്ങൾ നിരവധിയാണ്..


ഇന്ന് നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന, മിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലും കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ച് വരുന്നതായി കാണാം.. ഇതിന് ആന്റി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ നിറഞ്ഞതാണ് കറ്റാർവാഴ ജെൽ.. സൂര്യാഘാതം ഏൽക്കുന്ന ചർമ്മത്തെ സംരക്ഷിക്കുന്നതിന് കറ്റാർവാഴ ഒരു ഉത്തമ പരിഹാരമാണ്.. ഇത് നിങ്ങളുടെ ചർമ്മത്തിലെ ശുദ്ധവും, ജലാംശവും നിലനിർത്തുന്നു.. കറ്റാർവാഴയ്ക്ക് സ്വാഭാവികമായും കൊളാജൻ ഉൽപാദനം, ചർമ്മത്തിന്റെ ഈർപ്പം, ശരീരത്തിലെ ചർമ്മത്തിന്റെ ഇലാസ്തികത എന്നിവ വർദ്ധിപ്പിക്കുന്ന ഒരു സവിശേഷ പ്രവണതയുണ്ട്..

ചർമ്മത്തിന്റെ ഒരു സംരക്ഷിത പാളിയായി പ്രവർത്തിക്കുകയും, അതിന്റെ ഈർപ്പം നിറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.. ഇതുവഴി ചർമ്മത്തെ മിനുസമാർന്നതും, മികച്ചതുമാക്കി മാറ്റാനും ഇത് നല്ലതാണ്..
ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഘടകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്..
ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ഇ എന്നിവ ഉൾപ്പെടുന്ന ധാരാളം ആന്റി ഓക്‌സിഡന്റുകൾ ഉൾക്കൊള്ളുന്നു.. ഇത് ചർമ്മത്തിന്റെ സ്വാഭാവിക ദൃഢത മെച്ചപ്പെടുത്താനും, കൂടുതൽ ജലാംശം നിലനിർത്താനും സഹായിക്കും.. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന സാലിസിലിക് ആസിഡാണ്
മുഖക്കുരുവും പാടുകളും മാറുന്നതിന് സാധാരണയായി കാരണമാകുന്ന ഘടകം.. വേനൽക്കാലത്ത് വരണ്ട ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും ജലാംശം നൽകാനും കറ്റാർ വാഴ ഉപയോഗിക്കാം.. വെയിലിലും, ചൂടിലും ദീർഘനേരം ചെലവഴിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകും.. ഇത് ചർമ്മം വരണ്ടതാക്കാൻ ഇടയാക്കും.. കറ്റാർവാഴ ഒരു മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായാണ് കണക്കാക്കുന്നത്.. കൂടാതെ, മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ഉപയോ​ഗിക്കാവുന്ന ചില രീതികളും ഉണ്ട്..


അതിൽ ഒന്നാമത്തേത്.. മുഖക്കുരു, വരണ്ട ചർമ്മം എന്നിവ അകറ്റാൻ അൽപ്പം കറ്റാർവാഴ ജെല്ലും, നാരങ്ങാ നീരും ചേർത്ത് മുഖത്ത് പുരട്ടുക.. 10 മിനിറ്റിന് ശേഷം നീക്കം ചെയ്യാം.. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ രീതി തുടരാവുന്നതാണ്.. രണ്ടാമതായി.. കറ്റാർ വാഴ ജെൽ, മഞ്ഞൾപൊടി, വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്യുക.. ശേഷം മുഖത്തിടുക.. ഇരുണ്ട നിറം കുറയ്ക്കുന്നതിനും, മുഖത്തും കണ്ണിനു താഴെയുമുള്ള ചുളിവുകൾ കുറയ്ക്കുന്നതിനും ഈ പാക്ക് സഹായിക്കും.. മൂന്നാമതായി ചെയ്യാൻ കഴിയുന്ന കാര്യം.. കറ്റാർവാഴ ജെല്ലും, പാലും മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി അൽപ്പനേരം മസാജ് ചെയ്തതിന് ശേഷം കഴുകി കളയുക..


മുഖത്തെ ഈർപ്പം നില നിർത്താനും, ചർമത്തിലെ ചുളിവുകൾ നീക്കാനും ഇത് സഹായിക്കുന്നു.. കൂടാതെ, കറ്റാർവാഴയുടെ ജെൽ നേരിട്ടും മുഖത്ത് പുരട്ടാവുന്നതാണ്.. ആയുര്‍വേദ വിധിപ്രകാരം സ്ത്രീ രോഗങ്ങളില്‍ പലതിനുമുള്ള ഔഷധമാണ് കറ്റാര്‍വാഴ.. ഇലച്ചാര്‍ ലേപനമായും, എണ്ണകാച്ചുന്നതിലെ നീരായും, ഉള്ളില്‍ കഴിക്കുന്ന ഔഷധമായും കറ്റാർവാഴ ഉപയോഗിച്ചു വരുന്നു.. പൊതുവെ പാർശ്വഫലങ്ങൾ ഇല്ലാത്ത ഒന്നാണ് കറ്റാർവാഴ, എങ്കിലും കറ്റാർവാഴ ചെടിയിൽ നിന്നും അടർത്തിഎടുക്കുമ്പോൾ അടിഭാഗത്ത് കാണപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകം അഥവാ കറ നീക്കം ചെയ്തതതിന് ശേഷം മാത്രം ഉപയോഗിക്കുക.. അല്ലാത്ത പക്ഷം ചൊറിച്ചിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്..

Tags