കിടക്കുന്നതിനു മുമ്പ് ദിവസവും ഇത് പുരട്ടൂ

skin health

നൈറ്റ് ക്രീം

അന്തരീക്ഷത്തിലെ പൊടിയും, അഴുക്കും അടിഞ്ഞു കൂടിയ ചർമ്മത്തിന് പുനരുജ്ജീവനം നൽകാൻ സ്വയം തയ്യാറാക്കി ഉപയോഗിക്കാവുന്ന നൈറ്റ് ക്രീം ഉണ്ട്. 


ചേരുവകൾ

    വാസലിൻ- 2 ടീസ്പൂൺ
    ഒലിവ് എണ്ണ- 1 ടേബിൾസ്പൂൺ
    തേൻ- 1 ടീസ്പൂൺ
    അവക്കാഡോ- 1

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ പാത്രത്തിൽ വാസലിൻ എടുത്ത് ചൂടാക്കാം. അത് അലിയുമ്പോൾ തേനും, ഒരു ടേബിൾസ്പൂൺ​ ഒലിവ് ഓയിലും, നന്നായി പഴുത്ത ഒരു അവക്കാഡോയും ചേർത്തിളക്കി യോജിപ്പിക്കാം. മിശ്രിതം അൽപം കട്ടിയാകുന്നതു വരെ ഇളക്കാം. ശേഷം അടുപ്പണത്ത് തണുക്കാൻ മാറ്റി വയ്ക്കാം. ഇത് വൃത്തിയുള്ള ഒരു ബോട്ടിലിലേയ്ക്കു മാറ്റാം. ആ ക്രീം ഫ്രിഡ്ജിൽ സൂക്ഷിക്കാം. തണുത്ത് കട്ടിയായതിനു ശേഷം ഉപയോഗിക്കാം.

ഇങ്ങനെ ഉപയോഗിക്കാം

രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകാം. ശേഷം ക്രീം പുരട്ടി മൃദുവായി മസാജ് ചെയ്യാം. അര മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.

Tags