ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഈ ജെൽ പുരട്ടൂ


ചർമ്മം തിളക്കമുള്ളതാക്കും, വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ തടയും, നാച്യുറൽ ആയിട്ടുള്ള ഗ്ലോ നിലനിർത്തും തുടങ്ങി നിരവധി ഗുണങ്ങൾ അതിനുണ്ട്. ചർമ്മം വരണ്ടു പോകാതെ ശ്രദ്ധിക്കുക എന്നതും പ്രധാനമാണ്. ഇതിനെല്ലാം മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. ദിവസവും രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് കറ്റാർവാഴയുടെ ജെൽ ഉപയോഗിക്കാം.
tRootC1469263">കറ്റാർവാഴ തേൻ റോസ്‌വാട്ടർ
കറ്റാർവാഴ ജെല്ലിലേക്ക് ഏതാനും തുള്ളി നാരങ്ങ നീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർക്കാം. അധിക ജലാംശത്തിനും തണുപ്പിനും വേണ്ടി ആവശ്യമെങ്കിൽ ഒരു ടേബിൾസ്പൂൺ തൈര് അല്ലെങ്കിൽ കുക്കുമ്പർ ജ്യൂസ് മാസ്കിൽ ഉൾപ്പെടുത്താം. ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ച് മുതൽ ഇരുപത് മിനിറ്റു വരെ വിശ്രമിക്കുക. ശേഷം കഴുകി കളയുക.

കറ്റാർവാഴ
കറ്റാർവാഴ ഇലയുടെ ജെൽ പ്രത്യേകം എടുത്ത ഫ്രിഡ്ജിൽ സൂക്ഷിക്കാം. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഇത് മുഖത്ത് പുരട്ടാം. രാവിലെ ഉണർന്നാൽ ഉടൻ കഴുകി കളയാം.
കറ്റാർവാഴ നാരങ്ങ
കറ്റാർവാഴ ജെല്ലിലേക്ക് അൽപ്പം നാരങ്ങാ നീര് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം കരുവാളിപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. പത്ത് മിനിറ്റിനു ശേഷം പഞ്ഞിയോ കോട്ടൺ തുണിയോ ഉപയോഗിച്ച് തുടച്ചു കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്തു നോക്കൂ.
കറ്റാർവാഴ റോസ്‌വാട്ടർ
കറ്റാർവാഴ ജെല്ലിലേക്ക് ഒരൽപ്പം റോസ്‌വാട്ടർ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. മുഖത്തെ പാടുകളിൽ പുരട്ടി അൽപ്പ സമയം വിശ്രമിക്കുക. കുറച്ച് സമയത്തിനു ശേഷം കഴുകി കളയുക.
കറ്റാർവാഴ തേൻ
ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേക്ക് അൽപ്പം തേൻ, റോസ് വാട്ടർ, പാൽ എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക. കറ്റാർവാഴയുടെ ജെല്ലു കൂടി ചേർത്തിളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി വിശ്രമിക്കുക. മുഖം തിളങ്ങുന്നതിന് ഇവ സഹായിക്കും.