പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന യുവതി മരിച്ചു
പാലക്കാട് ജില്ലയിൽ ആറ് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നത്. അതിൽ മൂന്ന് പേരും സ്ത്രീകളാണ്.
പാലക്കാട്: ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി മരണം. ചികിത്സയിലായിരുന്ന യുവതി മരിച്ചു .ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്തുകുളമ്പ് സ്വദേശി ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം സംഭവിച്ചത്. അങ്കണവാടി ജീവനകാരിയായിരുന്നു ഇവർ.കുറച്ച് ദിവസങ്ങളായി ഇവർ പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്.
പാലക്കാട് ജില്ലയിൽ ആറ് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നത്. അതിൽ മൂന്ന് പേരും സ്ത്രീകളാണ്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പകർച്ചവ്യാധി പടരുന്നത് തടയാൻ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല
ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. 'ബ്രേക്ക്‌ബോണ് ഫീവര്‍' എന്നും ഇത് അറിയപ്പെടുന്നു. ഡെങ്കിപ്പനി എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കാം. ഉയര്‍ന്ന പനിയും പനിയുടേതായ ലക്ഷണങ്ങളുമാണ് ഇതിനുള്ളത്. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര് ഗ്രന്ധിയില്‍ എത്തുകയും മറ്റൊരാളെ ഈ കൊതുക് കടിക്കുമ്പോള്‍ അത് അയാളുടെ രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാകുകയും ചെയ്യുന്നു.
.jpg)

