ജമാഅത്തെ ഇസ്ലാമിയുടെ സുഡിയോ ബഹിഷ്‌കരണം യുഡിഎഫിന് തിരിച്ചടിയായേക്കും, നിത്യജീവിതത്തില്‍ ടാറ്റയുടെ ഉത്പന്നം ഉപയോഗിക്കാത്തവരുണ്ടോ? എന്തൊരു നാണക്കേടെന്ന് സോഷ്യല്‍മീഡിയ, വര്‍ഗീയത പടര്‍ത്തുന്നോ?


സുഡിയോ ബ്രാന്‍ഡ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രെന്റ് ലിമിറ്റഡിന്റേതാണ്. ടാറ്റയുടെ ഉല്‍പ്പന്നങ്ങള്‍, ടാറ്റാ സാള്‍ട്ട് മുതല്‍ ടാറ്റാ ടീ വരെ, ഇന്ത്യന്‍ വീടുകളില്‍ ഒഴിച്ചുകൂടാനാകാത്തവയാണ്.
കൊച്ചി: സുഡിയോ വസ്ത്ര ബ്രാന്‍ഡിനെതിരെ ജമാഅത്തെ ഇസ്ലാമി അനുബന്ധ സംഘടനയായ എസ്ഐഒ (സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) ബഹിഷ്‌കരണ ആഹ്വാനം നടത്തിയത് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാകുന്നു. ഈ നീക്കത്തെ കേരള നദ്വത്തുല്‍ മുജാഹിദ് (കെഎന്‍എം) അവിവേകപരം എന്ന് വിമര്‍ശിച്ചു. മുസ്ലിം സമൂഹത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം.
tRootC1469263">സുഡിയോ ബ്രാന്‍ഡ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രെന്റ് ലിമിറ്റഡിന്റേതാണ്. ടാറ്റയുടെ ഉല്‍പ്പന്നങ്ങള്‍, ടാറ്റാ സാള്‍ട്ട് മുതല്‍ ടാറ്റാ ടീ വരെ, ഇന്ത്യന്‍ വീടുകളില്‍ ഒഴിച്ചുകൂടാനാകാത്തവയാണ്. ടാറ്റയുടെ ഗുണനിലവാരവും വിശ്വാസ്യതയും കണക്കിലെടുക്കുമ്പോള്‍, ബഹിഷ്‌കരണ ആഹ്വാനം പ്രായോഗികമല്ലെന്നും നാണക്കേടാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രയേലുമായി സഹകരിക്കുന്ന കമ്പനിയെന്ന നിലയിലാണ് ടാറ്റ ഗ്രൂപ്പിനെ ബഹിഷ്‌കരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ആഹ്വാനം ചെയ്യുന്നത്. പലസ്തീനിലെ ഇസ്രയേലിന്റെ കൂട്ടക്കുരുതിക്ക് ടാറ്റ ഗ്രൂപ്പിനും ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ആരോപണം. ഇസ്രയേലുമായി പല സുപ്രധാന കരാറുകളും ടാറ്റക്കുണ്ടെന്നും ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളില്‍ ടാറ്റയും പങ്കാളികളാണെന്നും ആരോപണമുണ്ട്.
ഇത്തരം നീക്കങ്ങള്‍ സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുമെന്ന് കെഎന്‍എം മുന്നറിയിപ്പ് നല്‍കി. ടാറ്റ ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിരതയും വിപണിയിലെ ആധിപത്യവും കണക്കിലെടുക്കുമ്പോള്‍, ബഹിഷ്‌കരണം കമ്പനിയെ ബാധിക്കാനിടയില്ല.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സുഡിയോ ബഹിഷ്‌കരണം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാനാണ് സംസ്ഥാനത്തെ ബിജെപിയുടെ തീരുമാനം. ഇതുവഴി ഇസ്ലാം വിരുദ്ധ വോട്ടുകള്‍ ആകര്‍ഷിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.