ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ കിട്ടിയ യുട്യൂബര്‍മാരുടെ വരുമാനം എത്രയാണെന്ന് അറിയുമോ? സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടിയാല്‍ പോലും ജീവിതം മാറിമറിയും
സബ്സ്‌ക്രൈബേഴ്സ് മാത്രം കൊണ്ട് പണം വരുന്നില്ല. യഥാര്‍ത്ഥ വരുമാനം വരുന്നത് വീഡിയോ വ്യൂവേഴ്‌സില്‍ നിന്നാണ്. ശരാശരി 1,000 വ്യൂവേഴ്‌സിന് 150 രൂപ മുതല്‍ 250 രൂപ വരെ വരുമാനം കിട്ടാറുണ്ട്.
കൊച്ചി: യൂട്യൂബ് ഇന്ന് വെറും വീഡിയോ കാണുന്ന സ്ഥലമല്ല, ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗവുമാണ്. ഒരു ചാനല്‍ 10 ലക്ഷം (1 മില്യണ്‍) സബ്സ്‌ക്രൈബേഴ്സ് എത്തുമ്പോള്‍ യൂട്യൂബ് നല്‍കുന്ന ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ലഭിക്കും. ഈ അവാര്‍ഡ് കിട്ടിയാല്‍ പിന്നെ ചാനലില്‍ നിന്നും സ്ഥിരമായി വമ്പന്‍ തുക സമ്പാദിക്കാം.
tRootC1469263">സബ്സ്‌ക്രൈബേഴ്സ് മാത്രം കൊണ്ട് പണം വരുന്നില്ല. യഥാര്‍ത്ഥ വരുമാനം വരുന്നത് വീഡിയോ വ്യൂവേഴ്‌സില്‍ നിന്നാണ്. ശരാശരി 1,000 വ്യൂവേഴ്‌സിന് 150 രൂപ മുതല്‍ 250 രൂപ വരെ വരുമാനം കിട്ടാറുണ്ട്.
ഒരു ചാനല്‍ മാസംതോറും നല്ല വ്യൂസ് കിട്ടുന്ന വീഡിയോകള്‍ അപ്ലോഡ് ചെയ്താല്‍ വര്‍ഷത്തില്‍ 4 മില്യണ്‍ ഡോളര്‍ (ഏകദേശം 35-40 കോടി രൂപ) വരെ സമ്പാദിക്കാന്‍ സാധിക്കും. ഇതുകൂടാതെ ബ്രാന്‍ഡുകള്‍ നേരിട്ട് സ്‌പോണ്‍സര്‍ഷിപ്പിനായി സമീപിക്കും. ഒരു സ്‌പോണ്‍സേര്‍ഡ് വീഡിയോയ്ക്ക് മാത്രം 5 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വാങ്ങുന്നവരുണ്ട്.
അതായത്, ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ഒരു അവാര്‍ഡ് മാത്രമല്ല, പിന്നീട് ജീവിതം സാമ്പത്തികമായി മാറിമറിയുമെന്നര്‍ത്ഥം. ഇന്ത്യയില്‍ യൂട്യൂബ് വരുമാനത്തിന് ഇന്‍കം ടാക്‌സ് കൊടുക്കേണ്ടതുണ്ട്. ഫുള്‍ ടൈം ക്രിയേറ്റര്‍മാര്‍ക്ക് Section 44AD പ്രകാരം പ്രിസംപ്റ്റീവ് ടാക്‌സേഷന്‍ തിരഞ്ഞെടുക്കാം. വാര്‍ഷിക ടേണ്‍ഓവര്‍ 3 കോടി രൂപയില്‍ താഴെയാണെങ്കില്‍ മൊത്തം വരുമാനത്തിന്റെ 6% മാത്രം ലാഭമായി കാണിച്ചാല്‍ മതി. അല്ലെങ്കില്‍ സാധാരണ സ്ലാബ് റേറ്റ് അനുസരിച്ച് 5% മുതല്‍ 30% വരെ ടാക്‌സ് കൊടുക്കണം.
ബ്രാന്‍ഡുകള്‍ 20,000ത്തിന് മുകളില്‍ ഗിഫ്‌റ്റോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയാല്‍ 10% TDS (Section 194R) പിടിക്കും. അതുകൊണ്ട് വലിയ തുക വരുമ്പോള്‍ നല്ലൊരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കൂടെ നിര്‍ത്തുന്നത് നല്ലതാണ്. ചുരുക്കത്തില്‍, 10 ലക്ഷം സബ്സ്‌ക്രൈബേഴ്സ് എത്തിയാല്‍ ജീവിതം മാറും, പക്ഷേ അതിനൊപ്പം ടാക്‌സ് പ്ലാനിംഗും ശരിയായി വേണം.
.jpg)

