ജനങ്ങളുടെ ആത്മാഭിമാനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും മുന്നേറ്റം ; യുവാക്കളുടെ പ്രതിഷേധങ്ങളെ രാജ്യസുരക്ഷയുടെ പേരിൽ പൂട്ടിയിടാൻ കഴിയില്ല ; മോദിക്കെതിരെ ആഞ്ഞടിച്ച് അഡ്വ. വിമല ബിനു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. വിമല ബിനു. രാജ്യത്ത് യുവജന പ്രതിഷേധങ്ങൾ ശക്തമാകുകയാണെന്നും അതിനെ അടിച്ചമർത്താൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്നും വിമല ബിനു കുറിപ്പിൽ ആരോപിച്ചു.കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് ഹാൻഡിൽ വിലക്കിയ പശ്ചാത്തലത്തിലാണ് അഡ്വ. വിമല ബിനുവിന്റെ വിമർശനം.
ഇന്ത്യൻ യുവത അതിശക്തമായി പ്രതികരിച്ചു തുടങ്ങിയെന്നും ജനങ്ങളുടെ ആത്മാഭിമാനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും മുന്നേറ്റമാണെന്നും അഡ്വ. വിമല ബിനു പറഞ്ഞു . “യുവാക്കളുടെ പ്രതിഷേധങ്ങളെ മോദി സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനോ രാജ്യസുരക്ഷയുടെ പേരിൽ പൂട്ടിയിടാനോ കഴിയില്ലെന്നും അവർ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം :
നരേന്ദ്ര മോദി
CJP എന്നത് ഒരു യുവജന മുന്നേറ്റമാണ്
Mr നരേന്ദ്ര മോദി....
ഇന്ത്യൻ യുവത അതിശക്തമായി പ്രതികരിച്ചു തുടങ്ങി.....
അധികാരദുർവിനിയോഗങ്ങൾ മാത്രം നടത്തുന്ന ഒരു രാജ്യത്തെ ജനങളുടെ അൽമാഭിമാനത്തിന്റെ, ചെറുത്ത് നിർപ്പിന്റെ മുന്നേറ്റമാണ് Cokroach Janatha party........
ഇന്ത്യൻ യുവാക്കൾ തെളിയിച്ചു കഴിഞ്ഞു അവരുടെ പ്രതിഷേധങ്ങളെ മോദി സർക്കാരിന് കണ്ടില്ലെന്നു നടിക്കാനോ,
രാജ്യ സുരക്ഷ ഭീഷണി പൂട്ടിട്ടു പൂട്ടാനൊ കഴിയുകയില്ല......
.. വർഷങ്ങൾ രാഹുൽ ഗാന്ധി എന്ന മനുഷ്യൻ ഓടി നടന്നു ഇന്ത്യയോട് പറഞ്ഞ കാര്യങ്ങൾ ഇന്ന് യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു.....
ഇതൊരു മുന്നേറ്റമാണ് ഈ മുന്നേറ്റത്തെ തടയാൻ ജയിലറകൾക്കോ, ശവക്കുഴികൾക്കോ പോലും കഴിയില്ല.....
രാജ്യത്തു മാറ്റങ്ങൾ ഉണ്ടായേ തീരൂ.......
അതു യുവജനപ്രക്ഷോഭമായി മാറിയിരിക്കുന്നു...
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ മുന്നേറ്റത്തെ ആവേശപൂർവ്വം വരവേൽക്കട്ടെ......
അഡ്വ. വിമല ബിനു
കേരളഹൈക്കോടതി അഭിഭാഷക
https://vimalabinuassociates.in/vimala-binu-a-seasoned-attorney-of-kochi/
.jpg)

