ചതിക്കപ്പെട്ട ആ പെണ്‍കുട്ടിക്ക് ഒപ്പം നിന്നില്ലെങ്കില്‍ എന്ത് സ്ത്രീപക്ഷം, രാഹുലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ സൈബറാക്രണം
മുഖം മൂടി അണിഞ്ഞ ഒരു നേതാവിനാല്‍ ചതിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മാനസിക പിരിമുറുക്കങ്ങളില്‍ അവള്‍ക്ക് ശക്തി പകരാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് പൊതുപ്രവര്‍ത്തനം ആണ്. എന്ത് സ്ത്രീപക്ഷം ആണ് എന്ന് അവര്‍ ചോദിക്കുന്നുണ്ട്.
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ശക്തമായ പ്രതികരണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് സജനയ്‌ക്കെതിരെ സൈബറാക്രമണവുമായി സ്വന്തം പാര്‍ട്ടിയിലെ അണികള്‍. രാഹുലിനെ പ്രാഥമിക അംഗത്വത്തല്‍ നിന്നും പുറത്താക്കണമെന്നാണ് സജന ആവശ്യപ്പെടുന്നത്. മുഖം മൂടി അണിഞ്ഞ ഒരു നേതാവിനാല്‍ ചതിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മാനസിക പിരിമുറുക്കങ്ങളില്‍ അവള്‍ക്ക് ശക്തി പകരാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് പൊതുപ്രവര്‍ത്തനം ആണ്. എന്ത് സ്ത്രീപക്ഷം ആണ് എന്ന് അവര്‍ ചോദിക്കുന്നുണ്ട്.
tRootC1469263">സജനയുടെ ഫേസ്ബുക്ക് പോസ്റ്റ്,
രണ്ട് ദിവസം മുന്‍പ് ഞാന്‍ എഴുതിയ വരികള്‍ക്ക് അനുകൂലവും പ്രതിക്കൂലവുമായ ഒട്ടനവധി കമന്റുകള്‍ എനിയ്ക്ക് വന്നു. അതില്‍ മുഖം പോലും കാണിക്കാന്‍ താല്പര്യം ഇല്ലാതെ മ്ലേശ്ചമായ രീതിയില്‍ എഴുതിയ ആളുകളോട് സഹതാപം മാത്രമേ ഉള്ളൂ. അനുക്കൂലിച്ചവരോടും പ്രതികൂലിച്ചവരോടും ഒന്ന് മാത്രമേ പറയുന്നുള്ളൂ. ഇതില്‍ നെല്ലും പതിരും തിരിച്ചിട്ടേ ഇനി വിശ്രമം ഉള്ളൂ. രണ്ട് ദിവസമായി വന്ന പേര്‍സണല്‍ സന്ദേശങ്ങള്‍, ഭീഷണികള്‍ ഇതിനൊക്കെ പുല്ലുവില മാത്രമേ കല്‍പ്പിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇത് ഒരു പ്രെസ്റ്റീജ് വിഷയം ആയി മാറി എന്ന് ഞാന്‍ പറയട്ടെ.
എന്റെ രാഷ്ട്രീയ പാരമ്പര്യം ആരായുന്നവരോട് എനിയ്ക്ക് പറയാനുള്ളത് താഴെയുള്ള ഫോട്ടോകളില്‍ അതെല്ലാം ഉണ്ട്. ഇന്നും ശരിയാകാത്ത കാലും, സുഹൃത്തുക്കള്‍ക്കൊപ്പം കയറിയിറങ്ങുന്ന കോടതി വരാന്തകളും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയ ജയിലും, പോസ്റ്റര്‍ ഒട്ടിപ്പും, മുദ്രാവാക്യം വിളിയും, മൈക്ക് അനോണ്‍സ്മെന്റും ഇതെല്ലാം തന്നെയാണ് എന്റെ രാഷ്ട്രീയം. എന്നെ കോണ്‍ഗ്രസ് പ്രസ്ഥാനം വിട്ട് പോകാന്‍ പറയാന്‍ നട്ടെല്ലുറപ്പുള്ള ആര്‍ക്കും നേരിട്ട് വരാം. എന്റെ പ്രസ്ഥാനത്തിലുള്ള മുഖം മൂടി അണിഞ്ഞ ഒരു നേതാവിനാല്‍ ചതിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മാനസിക പിരിമുറുക്കങ്ങളില്‍ അവള്‍ക്ക് ശക്തി പകരാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് പൊതുപ്രവര്‍ത്തനം ആണ്. എന്ത് സ്ത്രീപക്ഷം ആണ്. ഇരയാക്കപ്പെട്ടവള്‍ ഓടി നടന്ന് എന്നെ ചതിച്ചു എന്ന് പറയുന്ന നീതിയല്ല. അവളെ തേടി നീതി അവിടെയ്ക്ക് ചെല്ലുന്ന സമൂഹം ആണ് നമ്മുക്ക് വേണ്ടത്.
ഞാന്‍ പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുന്നതല്ല. പാര്‍ട്ടിയുടെ വിശ്വാസിയത കൂട്ടാനാണ് ശ്രമിക്കുന്നത്.
1.പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യ്ക്ക് എതിരെ നടപടി എടുത്തത് എന്തിന്?
2.യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നും രാഹുല്‍ രാജി വച്ചത് എന്തിന്?
3.ഈ ആരോപണങ്ങള്‍ ശരിയല്ല എങ്കില്‍, ശബ്ദം തന്റേത് അല്ല എങ്കില്‍ എന്ത് കൊണ്ട് നിഷേധിക്കാനോ നിയമനടപടിക്കോ രാഹുല്‍ തയ്യാറാകുന്നില്ല?
4.ഒരു പെണ്‍കുട്ടിയുടെ ശബ്ദരേഖ ഒഴിച്ച് ബാക്കി വന്ന ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ ആ വാര്‍ത്തകള്‍ പറയുന്ന മാധ്യങ്ങള്‍ക്ക് എതിരെയെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കാത്തത് എന്ത് കൊണ്ട്?
5.ഒരു ബന്ധം ഉണ്ടായി എന്നിരിക്കട്ടെ അതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി പിന്നീട് അത് പരിഹരിക്കപ്പെട്ടു എന്നാകില്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാമല്ലോ. അത് എന്ത് കൊണ്ട് ചെയ്യുന്നില്ല.
ഈ ചോദ്യങ്ങള്‍ക്ക് അദ്ദേഹം തന്നെ മറുപടി പറയണം. എന്നാല്‍ ഈ പ്രശ്‌നം നാളെകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും അദ്ദേഹത്തെയും വേട്ടയാടില്ലല്ലോ.?
അത് പോലെ എന്ത് തെമ്മാടിത്തരം നടന്നാലും അതിനെല്ലാം ഉമ്മന്‍ചാണ്ടി സാറിനെ കൂട്ട് പിടിക്കുന്നവരോട്. ഉമ്മന്‍ചാണ്ടി സാറിന് എതിരെ വന്ന ആരോപണത്തില്‍ പരാതിക്കാരി ഉണ്ടായിരുന്നു. അദ്ദേഹം ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറായിരുന്നു. ഒളിച്ച് വച്ച് കാര്യങ്ങള്‍ സംസാരിച്ചിരുന്നില്ല. ആ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്ന ശക്തികള്‍ ആദ്യമേ രംഗത്തും ഉണ്ടായിരുന്നു. ആ വേട്ടയാടലുമായി ഇതുപോലുള്ള വിഷയങ്ങളെ കൂട്ടിക്കലര്‍ത്തരുത് എന്ന് സാറിന്റെ പേര് ഉപയോഗിക്കുന്നവരോട് പറയുകയാണ്.
ഈ വിഷയത്തില്‍ സമഗ്രമായ പാര്‍ട്ടി തല അന്വേഷണം വേണം. അതും ദേശീയ തലത്തില്‍ ഉള്ള വനിതാ നേതാകള്‍ തന്നെ ഉള്‍പ്പെടുന്ന അന്വേഷണ സംഘം ഈ കുട്ടികളെ കണ്ടെത്തി അവരുടെ വിഷയം മനസ്സിലാക്കണം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ബഹു. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള എ ഐ സി സി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ അസഭ്യം എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ മുകളില്‍ പറഞ്ഞ 5 ചോദ്യങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനോട് മറുപടി കൂടി പറയാന്‍ പറയണം.
.jpg)


