ശൈലജ ടീച്ചര്‍ക്കെതിരെ അശ്ലീലം പ്രചരിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും, ഷാഫിയുടേയും രാഹുല്‍ മാങ്കൂട്ടത്തലിന്റേയും ഉറ്റ സുഹൃത്ത്, അശ്ലീല പ്രചരണത്തിന് പ്രത്യേകസംഘം

ശൈലജ ടീച്ചര്‍ക്കെതിരെ അശ്ലീലം പ്രചരിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും, ഷാഫിയുടേയും രാഹുല്‍ മാങ്കൂട്ടത്തലിന്റേയും ഉറ്റ സുഹൃത്ത്, അശ്ലീല പ്രചരണത്തിന് പ്രത്യേകസംഘം
Shobin thomas
Shobin thomas

കോഴിക്കോട്: വടകര ലോക്‌സഭാ സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ അശ്ലീലം പ്രചരിപ്പിച്ചവരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറയും നാഷണല്‍ കോര്‍ഡിനേറ്ററുമായ ഷോബിന്‍ തോമസ് ആണ് മോശം കമന്റിലൂടെ ശൈലജ ടീച്ചറെ അപമാനിച്ചത്. ഇതോടെ അശ്ലീല പ്രചരണം വ്യാജ ഐഡികളില്‍ നിന്നാണെന്ന യുഡിഎഫ് ന്യായീകരണം പൊളിയുകയും ചെയ്തു.

tRootC1469263">

വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പലിന്റേയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും അടുത്ത സുഹൃത്തുകൂടിയാണ് കണ്ണൂര്‍ സ്വദേശിയായ ഷോബിന്‍. വടകരയില്‍ ഷാഫിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത് രാഹുലാണ്. രാഹുലിന്റെ അശ്ലീല സംഘമാണ് ശൈലജ ടീച്ചറെ വ്യക്തിഹത്യ നടത്തുന്നതെന്ന സിപിഎംആരോപണം ശരിവെക്കുന്നതാണ് ഷോബിന്‍ ഫേസ്ബുക്കിലെഴുതിയ കമന്റ്.

മുസ്ലീം ലീഗ് അണികളും വ്യാപകമായ രീതിയില്‍ ശൈലജ ടീച്ചറെ വ്യക്തിഹത്യ ചെയ്തും മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചും രംഗത്തുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ച സംഭവത്തില്‍ മുസ്ലീംലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടിഎച്ച് അസ്ലമിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ശൈലജ ടീച്ചറുടെ പരാതിയില്‍ പോലീസ് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കും.

മുസ്ലീം ജനവിഭാഗം മുഴുവന്‍ വര്‍ഗീയവാദികള്‍ ആണെന്ന് ശൈലജ പറയുന്ന രീതിയിലുളള വ്യാജ വീഡിയോ പങ്കുവെച്ച് നാട്ടില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് ഇയാള്‍ക്കെതിരായ കേസ്. മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ന്യൂമാഹി യുഡിഎഫ് ചെയര്‍മാന്‍കൂടിയാണ് അസ്ലം.

Tags