ഒരു വീഡിയോ പോലും നിര്‍മ്മിക്കാതെ യൂട്യൂബിലൂടെ നിങ്ങള്‍ക്ക് പണമുണ്ടാക്കാം


കൊച്ചി: കഴിവും വാക്ചാതുരിയുമുണ്ടെങ്കില്‍ പണമുണ്ടാക്കാനുള്ള എളുപ്പമാര്‍ഗമാണ് യൂട്യൂബ്. ഒട്ടേറെയാളുകള്‍ യൂട്യൂബ് വഴി മാസം നല്ലൊരു വരുമാനം നേടുന്നു. പ്രൊഫഷണല്‍ മുതല്‍ ടൈംപാസിനായി എത്തുന്നവര്‍ വരെ പണം കണ്ടെത്തുന്നുണ്ട്. മാസം 1000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ സമ്പാദിക്കുന്നവരാണ് പലരും. എന്നാല്‍, വീഡിയോ നിര്‍മ്മിക്കാതെ തന്നെ യൂട്യൂബിലൂടെ പണമുണ്ടാക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
വീഡിയോ ഫൂട്ടേജുകള്‍ ഉപയോഗിക്കാതെ തന്നെ ഈ പ്ലാറ്റ്ഫോമില്‍ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും പണം സമ്പാദിക്കുന്നതിനും ധാരാളം മാര്‍ഗങ്ങളുണ്ട്. ഒരു സ്മാര്‍ട്ട്ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ രീതിയില്‍ പണമുണ്ടാക്കാം. വീഡിയോകള്‍ നിര്‍മ്മിക്കാതെ യൂട്യൂബില്‍ പണം സമ്പാദിക്കാനുള്ള ഏറ്റവും ജനപ്രിയമായ ഒരു മാര്‍ഗ്ഗം ഓഡിയോയില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.
യോഗയെക്കുറിച്ച് അറിയുന്നവര്‍ക്ക് നല്ലൊരു യോഗ ഗൈഡ് ആകാന്‍ സാധിക്കും. ഉദാഹരണത്തിന് ബോഹോ ബ്യൂട്ടിഫുള്‍ യോഗ ചാനല്‍ നോക്കുക. ഈ ചാനലിന് നിലവില്‍ അവരുടെ ഭൂരിഭാഗം വീഡിയോകളിലും ആയിരക്കണക്കിന് കാഴ്ചക്കാരുണ്ട്. ഏകദേശം 2.7 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്. കൂടുതലും ഓഡിയോ മാത്രം ഉഉപയോഗിച്ചുള്ളതാണ് അവരുടെ യോഗ ക്ലാസ്. വീഡിയോയ്ക്ക് പകരം ചിത്രങ്ങളുടെ സ്ലൈഡ് ഷോ ഉപയോഗിക്കാം. അവരുടെ ചില യോഗ ക്ലാസുകളുടെ അപ്‌ഡേഷനുകള്‍ക്ക് ലക്ഷങ്ങളാണ് വരുമനമായി ലഭിച്ചത്. ഈ രീതിയിലുളള ഒട്ടേറെ ചാനലുകള്‍ ഉള്ളതിനാല്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ നല്ലൊരു പ്രതിഫലം യൂട്യൂബിലൂടെ ലഭിക്കും.

വിഷ്വലുകള്‍ ഇല്ലാതെ യൂട്യൂബില്‍ അപ്‌ഡേറ്റ് ചെയ്യാവുന്ന മറ്റൊരു വിഭാഗമാണ് എഎസ്എംആര്‍. എഎസ്എംആര്‍ എന്നാല്‍ ഓട്ടോണമസ് സെന്‍സറി മെറിഡിയന്‍ പ്രതികരണം. ടാപ്പിംഗ്, സ്‌ക്രാച്ചിംഗ്, വിസ്പറിംഗ് തുടങ്ങിയ പ്രത്യേക ഓഡിയോകള്‍ മികവോടെ അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞാല്‍ നല്ലൊരു വരുമാനം കണ്ടെത്താന്‍ സാധിക്കും. വേണമെങ്കില്‍ ശബ്ദത്തോടൊപ്പം ഇഷ്ടാനുസൃത സ്ലൈഡ് ഷോയോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ദൃശ്യമോ ചേര്‍ത്താല്‍ കൂടുതല്‍ ആകര്‍ഷമാകും.
വീഡിയോ ഗെയിമുകള്‍ ലൈവ് സ്ട്രീം ചെയ്തും ആളുകളെ ആകര്‍ഷിക്കാം. ഏറെ കാഴ്ചക്കാരെ കിട്ടുന്ന ഒരു വിഭാഗമാണിത്. വീഡിയോ ഗെയിം കളിക്കുമ്പോള്‍ അത് ലൈവായി സ്ട്രീം ചെയ്താല്‍ മാത്രം മതിയാകും. ഗെയിം കളിക്കാനും വിജയിക്കാനുമുള്ള തന്ത്രങ്ങളും കുറക്കുവഴികളുമെല്ലാം വിവരിച്ചാല്‍ കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിക്കും. ഒട്ടേറെ യൂട്യൂബര്‍മാര്‍ ഇത്തരത്തില്‍ പണം സമ്പാദിക്കുന്നുണ്ട്.
ട്യൂട്ടോറിയലുകളിലൂടെയും യൂട്യൂബില്‍ നമ്മളുടേതായ ഒരു ഇടം കണ്ടെത്താന്‍ സാധിക്കും. സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ പോലെ ആളുകള്‍ ഏറെ ആഗ്രഹിക്കുന്ന ട്യൂട്ടോറിയലുകള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. സ്‌ക്രീനില്‍ എഴുതിക്കാണിക്കുന്ന രീതിയില്‍ സ്ലൈഡ് ഷോകള്‍ മാത്രം ഉപയോഗിച്ച് ക്ലാസുകളെടുക്കാം. സോഫ്റ്റ് വെയര്‍ ഡവലപ്പ്‌മെന്റ്, കോഡിംഗ്, ഗെയിമിംഗ്, ഗ്രാഫിക് ഡിസൈന്‍ തുടങ്ങി എത്രോയോ വിഷയങ്ങളില്‍ ആളുകള്‍ യൂട്യൂബില്‍ ട്യൂട്ടോറികള്‍ തിരയുന്നുണ്ട്. ഇത്തരത്തിലുള്ള ട്യൂട്ടോറിയലുകളും യുട്യൂബില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗമാണ്.