നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പിണറായിയെ പരിഹസിച്ച് സൈലം കോച്ചിങ് സെന്റര്‍, പിഎസ്‌സി റെക്കോര്‍ഡ് നിയമനം നടത്തിയിട്ടും കോണ്‍ഗ്രസുകാരനായ ഉടമ ലിജീഷിന് തൃപ്തിയില്ല
കടക്കൂ പുറത്തെന്ന വാചകവുമായി വീഡിയോ പുറത്തുവിട്ട സൈലത്തിനെതിരെ ഇടത് സൈബര്‍ വിങ്ങുകള്‍ രൂക്ഷ വിമര്‍ശനവുമായെത്തി. റെക്കോര്‍ഡ് നിയമനം നടത്തിയിട്ടും ഇത്തരമൊരു പരിഹാസം എന്തിനെന്നാണ് ചോദ്യം.
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പിണറായി വിജയനേയും ഇടതുമുന്നണിയേയും പരിഹസിച്ച് ഓണ്‍ലൈന്‍ പരിശീലക സ്ഥാപനമായ സൈലം. കോണ്‍ഗ്രസുകാരനായ ഉടമ ലിജീഷ് ആണ് ഇതിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.
കടക്കൂ പുറത്തെന്ന വാചകവുമായി വീഡിയോ പുറത്തുവിട്ട സൈലത്തിനെതിരെ ഇടത് സൈബര്‍ വിങ്ങുകള്‍ രൂക്ഷ വിമര്‍ശനവുമായെത്തി. റെക്കോര്‍ഡ് നിയമനം നടത്തിയിട്ടും ഇത്തരമൊരു പരിഹാസം എന്തിനെന്നാണ് ചോദ്യം. സിപിഎം നേതാവും മട്ടന്നൂരിലെ നിയുക്ത എംഎല്‍എയുമായ വി കെ സനോജ് സൈലത്തിനെതിരെ കണക്കുകള്‍ നിരത്തി രംഗത്തെത്തി.
കഴിഞ്ഞ പത്ത് വര്‍ഷം കേരള പിഎസ്സിക്കും കേരള സര്‍ക്കാരിനുമെതിരെ ചില കോച്ചിംഗ് സെന്ററുകള്‍ നടത്തിയ പ്രചാരണങ്ങള്‍ പല ഘട്ടത്തിലും കേരളസമൂഹം കണ്ടതാണ്. മൂന്ന് ലക്ഷത്തിലേറെ നിയമനശുപാര്‍ശകളാണ് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ കേരള പിഎസ്സി നല്‍കിയത്. രാജ്യത്ത് സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള നിയമനങ്ങള്‍ ഇല്ലാതായ ഒരു കാലത്തായിരുന്നു യുവജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒരു ബദല്‍ കേരളം ഭരിച്ച പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. രാജ്യത്തെ എല്ലാ പിഎസ്സികളും കൂടി നടത്തിയതിന്റെ 60 ശതമാനം നിയമനങ്ങളും കേരള പിഎസ്സിയാണ് നടത്തിയത് എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോഴാണ് ഈ ബദലിന്റെ വലിപ്പം നാം തിരിച്ചറിയുക.
കോവിഡും പ്രളയവും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവുമൊക്കെ കേരളത്തിന് ഏല്‍പിച്ച ക്ഷതങ്ങള്‍ ചെറുതല്ല. എന്നാല്‍, മഹാപ്രളയം തീര്‍ത്ത വന്‍ പ്രതിസന്ധികാലത്ത് കേരള പിഎസ്സി 2018ലും 2019ലുമായി അര ലക്ഷത്തിലേറെ യുവാക്കള്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കിയത്. ലോകത്താകെ തൊഴില്‍നഷ്ടങ്ങളാണ് കോവിഡ് കാലത്ത് സംഭവിച്ചത്. എന്നാല്‍, 2020,2021,2022 വര്‍ഷങ്ങളില്‍ കേരളത്തില്‍ നിയമനശുപാര്‍ശകള്‍ ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം യഥാക്രമം 25,914, 26,724, 22,393 എന്നിങ്ങനെയാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിലും2023ന് ശേഷം പ്രതിവര്‍ഷം ശരാശരി മുപ്പതിനായിരത്തിലേറെ നിയമനങ്ങള്‍ കേരള പിഎസ്സി നടത്തി. ഈ കാലയളവിലൊക്കെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് നിയമനങ്ങള്‍ നിര്‍ത്തി വെക്കാമായിരുന്നു സര്‍ക്കാരിന്. പക്ഷെ, പിണറായി സര്‍ക്കാര്‍ സ്വീകരിച്ച യുവജനപക്ഷനിലപാടിന്റെ തെളിവാണ് മുകളില്‍ പറഞ്ഞ കണക്കുകള്‍.
പിഎസ്സി ഒരു നോക്കുകുത്തി എന്ന് മനോരമയുടെ തൊഴില്‍ പ്രസിദ്ധീകരണം കവര്‍ സ്റ്റോറി ചെയ്തത് 2016 ഫെബ്രുവരിയിലാണ്. ആ ഇരുണ്ട കാലത്തില്‍ നിന്നാണ് ഇന്ന് കാണുന്ന രീതിയില്‍ നിയമന പ്രക്രിയയുടെ ഓരോ ഘട്ടങ്ങളും ഓണ്‍ലൈനിലാക്കി പിണറായി വിജയന്റെ സര്‍ക്കാര്‍ മൂന്ന് ലക്ഷത്തിലധികം നിയമനങ്ങള്‍ നടത്തിയത്. ഈ കാലയളവില്‍ മുപ്പതിനായിരത്തിലേറെ തസ്തികകളാണ് കേരളത്തില്‍ പുതിയതായി സൃഷ്ടിച്ചത്. സര്‍ക്കാര്‍ സര്‍വീസിലെ അധികം തസ്തികകള്‍ കണ്ടെത്താന്‍ കമ്മിറ്റിയെ വെച്ച ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് നിന്നാണ് ഈ മാറ്റം വന്നത്. പുതിയതായി സര്‍വീസില്‍ വന്ന ചെറുപ്പക്കാര്‍ക്ക് പെന്‍ഷന്‍ സുരക്ഷ നിഷേധിച്ചതും ഉമ്മന്‍ ചാണ്ടി തന്നെ.
റാങ്ക് ലിസ്റ്റിലെ നിയമനങ്ങള്‍ ഉറപ്പാക്കാന്‍ പല ഘട്ടങ്ങളിലും റാങ്ക് ഹോള്‍ഡര്‍മാരുടെ സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചവരാണ് ഡിവൈഎഫ്‌ഐ. മാധ്യമങ്ങളുടെ സഹായത്തോടെ ചില കൂട്ടര്‍ നടത്തിയ പച്ചയായ രാഷ്ട്രീയതാല്‍പര്യങ്ങളുള്ള ചില സമരങ്ങളോട് വിയോജിച്ചിട്ടുമുണ്ട്. പിഎസ്സി വഴി പിന്‍വാതില്‍ നിയമനമാണ് എന്ന പച്ചക്കള്ളം നാട്ടിലാകെ ബോര്‍ഡുകളില്‍ എഴുതിവെച്ച യുഡിഎഫിന് വേണ്ടി പണിയെടുത്ത ചില കോച്ചിംഗ് മേലാളന്മാരുണ്ട്. അതിലൊരു കോച്ചിംഗ് സെന്റര്‍ ഇലക്ഷന്‍ ഫലത്തിലെ ആവേശം കൊണ്ട് പോസ്റ്റര്‍ വരെ ഇറക്കിക്കളഞ്ഞു. ഇവരൊക്കെ ആര്‍ക്ക് വേണ്ടിയാണ് കേരളത്തിലെ യുവാക്കളെ കബളിപ്പിച്ചിരുന്നത് എന്ന് മനസിലാക്കാന്‍ വേറെ തെളിവ് വേണ്ട.
ഏതായാലും, ഇവരോടൊക്കെ ഒന്നേ പറയാനുള്ളൂ. കോച്ചിംഗ് വ്യവസായവും ഓണ്‍ലൈന്‍ കോച്ചിംഗും യൂട്യൂബ് വരുമാനവുമൊക്കെ തഴച്ചുവളര്‍ന്നത് ഇവിടെ കൃത്യമായി പരീക്ഷകളും നിയമനങ്ങളും നടന്നത് കൊണ്ടാണ്. രാഷ്ട്രീയ നിലപാടുകള്‍ക്ക് വേണ്ടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നിങ്ങളോട് സഹതാപം മാത്രമേ ഞങ്ങള്‍ക്കുള്ളൂ. കേരളത്തിലെ യുവാക്കളോട് നിങ്ങള്‍ നടത്തിയ വഞ്ചനകള്‍ക്ക് കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും.
.jpg)

