ഇനി വേശ്യാലയത്തില്‍ യുവതികള്‍ വേണ്ട, റോബോട്ടിക് സെക്‌സിന് തിരക്കേറുന്നു, സ്ത്രീകള്‍ക്കും ആസ്വദിക്കാം


2033-ഓടെ സെക്സ്ടെക് 3.3 ബില്യണ്‍ ഡോളറിന്റെ ആഗോള വ്യവസായമാകുമെന്നാണ് പ്രതീക്ഷ. റോബോട്ടിക് സെക്സിന്റെ മുന്‍ഗണനയിലും സ്വീകാര്യതയിലുമുള്ള വര്‍ദ്ധനവ് ഇക്കാര്യം അടിവരയിടുന്നു. ലൈംഗിക തൊഴിലിനായി യുവതികളെ ഉപയോഗിക്കാതെ തന്നെ സഹസ്രകോടികളുടെ ബിസിനസ് ഈ മേഖലയില്‍ നിന്നും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
tRootC1469263">ലോകത്തെ പല ഭാഗങ്ങളിലും എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള റോബോട്ടിക് സെക്‌സ് വ്യാപകമാവുകയാണ്. ജര്‍മ്മനിയുടെ തലസ്ഥാന നഗരമായ ബെര്‍ലിനിലെ ആദ്യത്തെ ഇമ്മേഴ്സീവ് സെക്സ് ഡോള്‍ വേശ്യാലയമായ സൈബ്രോഥല്‍ എന്ന സ്ഥാപനത്തിന്റെ ഉടമ ഫിലിപ്പ് ഫുസെനെഗര്‍ പറയുന്നത് പുതിയ വ്യവസായം വലിയ ലാഭമുണ്ടാക്കിത്തരുന്നുണ്ടെന്നാണ്.

വെര്‍ച്വല്‍ റിയാലിറ്റി എക്‌സ്പീരിയന്‍സ് റൂം ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 129 യൂറോ (ഏകദേശം 12,000 രൂപ) നിരക്കില്‍ വെര്‍ച്വല്‍ റിയാലിറ്റി ഗ്ലാസുകളിലൂടെ സെക്സ് ഡോളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണാനും അനുഭവിക്കാനും ക്ലയന്റിനെ അനുവദിക്കുന്നു.
വെര്‍ച്വല്‍ റിയാലിറ്റി സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് സൈബ്രോഥെലിന്റെ സഹസ്ഥാപകനായ മത്തിയാസ് സ്‌മെതന അഭിപ്രായപ്പെടുന്നത്. സ്ത്രീകള്‍ക്ക് ലൈംഗികാവയവമുള്ള സ്ട്രാപ്പ് ഇട്ട് അവരുടെ മുന്നിലുള്ള പാവയുമായി സെക്സ് ചെയ്യാം.
വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയുടെ വളര്‍ച്ച വെര്‍ച്വല്‍ റിയാലിറ്റി ലൈംഗികതയുടെ ആവശ്യകതയ്ക്കും കാരണമായി. മുന്‍നിര വിആര്‍ വെബ്സൈറ്റുകളില്‍ ഏകദേശം 60 ശതമാനവും പോണ്‍ സൈറ്റുകളാണെന്ന് കണക്കാക്കപ്പെടുന്നത്.
കൂടുതല്‍ പണം നല്‍കിയുള്ള പാക്കേജില്‍, ഉപഭോക്താവിന് ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സെക്‌സ് ഡോളുകളുമായി സംവദിക്കാനും കഴിയും. അതേസമയം, ഒരു സെക്സ് ഡോളും ക്ലയന്റും തമ്മില്‍ നടക്കുന്ന കാര്യങ്ങളൊന്നും നിരീക്ഷിക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. എല്ലാ ക്ലയന്റുകളും ഡാറ്റാ പരിരക്ഷണ കരാറില്‍ ഒപ്പുവെക്കുന്നു. സ്ഥാപനത്തില്‍ വെബ്ക്യാമുകളുമില്ല.
ഈ സ്ഥാപനത്തിലെത്തുന്ന ഉപഭോക്താക്കള്‍ ലൈംഗികത്തൊഴിലിനെ കളങ്കമായി കരുതുന്നതിനാല്‍ മനുഷ്യ ലൈംഗികത്തൊഴിലാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കാത്തവരാണ്. വേശ്യാവൃത്തി ഭാഗികമായി നിയമവിധേയമായ 63 രാജ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലോകത്ത് ഉള്ളത്. സെക്സ് വര്‍ക്കുമായി ബന്ധപ്പെട്ട് ജര്‍മ്മനിയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്.
മതപരമായ കാരണങ്ങളാലും വേശ്യാവൃത്തിയെ അനകൂലിക്കാത്തവരുണ്ട്. കൂടാതെ ലൈംഗികമായി പകരുന്ന രോഗങ്ങള്‍ പോലുള്ളവയില്‍ നിന്നും പൊതുജനാരോഗ്യം സംരക്ഷിക്കാനും റോബോട്ടിക് സെക്‌സിന് സാധിക്കും. മാത്രമല്ല, കോണ്ടം ഉപയോഗിക്കണമെന്ന് നിര്‍ബന്ധവുമില്ല. അതുകൊണ്ടുതന്നെ സ്ഥാപനത്തിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
ഓരോ ലൈംഗികബന്ധത്തിനും ശേഷം വെള്ളവും സോപ്പും ഉപയോഗിച്ച് തങ്ങളുടെ സ്ഥാപനത്തിലെ പാവകളെ വൃത്തിയാക്കാറുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പിന്നീട് അവ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് അണുവിമുക്തമാക്കുന്നു.