ലോകകപ്പ് ഫൈനലിനിടെ പലസ്തീനുവേണ്ടി പിച്ചില്‍ ഓടിക്കയറി ആരാധകന്‍, ദൃശ്യം മുക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സ്

google news
free Palestine

അഹമ്മദാബാദ്: ഇന്ത്യ ഓസ്ട്രേലിയ ഐസിസി ഏകദിന ലോകകപ്പ് 2023 ഫൈനല്‍ മത്സരത്തിനിടെ പലസ്തീനെ സ്വതന്ത്രരാക്കുക എന്ന സന്ദേശവുമായി ആരാധന്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ മൈതാനത്ത് ഓടിക്കയറി വിരാട് കോഹ്ലിയെ ചേര്‍ത്തുപിടിച്ചു. പലസ്തീന്‍ പതാകയുടെ നിറങ്ങളുള്ള മുഖംമൂടി ധരിച്ചാണ് ഇയാള്‍ മൈതാനത്തേക്ക് ഓടിയത്. തന്റെ ഷര്‍ട്ടില്‍ ഗാസയിലെ ബോംബാക്രമണം തടയാനുള്ള അഭ്യര്‍ത്ഥനയും കുറിച്ചിട്ടിരുന്നു. ഇതേത്തുടര്‍ന്ന് മത്സരം അല്‍പനേരം തടസ്സപ്പെട്ടു. എന്നാല്‍, പ്രേക്ഷകരില്‍ നിന്നും ഈ ദൃശ്യം സംപ്രേക്ഷകര്‍ ബോധപൂര്‍വ്വം മറച്ചുവെച്ചു.

സോഷ്യല്‍ മീഡയയില്‍ പ്രചരിച്ച ഫോട്ടോകളിലാണ് ഇയാള്‍ വിരാട് കോഹ്ലിയെ സമീപിക്കുന്നതായി കാണിക്കുന്നത്. സെക്യൂരിറ്റി ഇയാളെ പിന്നീട് പുറത്തേക്ക് കൊണ്ടുപോയി. ഫൈനലിനിടെ നടത്തിയ പ്രതിഷേധം ലോകമെങ്ങും ശ്രദ്ധപിടിച്ചുപറ്റുന്നതായി. പ്രധാനമന്ത്രി മത്സരം കാണാനെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കളിക്കാര്‍ക്ക് വിജയ സന്ദേശം നല്‍കുക മാത്രമാണ് ചെയ്തത്.

1,30,000ത്തില്‍ അധികം ആരാധകര്‍ തിങ്ങി നിറഞ്ഞ വേദിയിലായിരുന്നു പ്രതിഷേധമുണ്ടായത്. കടുത്ത ചൂട് വകവെക്കാതെ ഞായറാഴ്ച രാവിലെ മുതല്‍ സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കപ്പെട്ട ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീണതോടെ സ്‌കോറിംഗ് നിരക്ക് കുറഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 47 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശുഭ്മാന്‍ ഗില്ലിനും ശ്രേയസ് അയ്യര്‍ക്കും രണ്ടക്കം കടക്കാനായില്ല. വിരാട് കോഹ്ലി അര്‍ധസെഞ്ച്വറി തികച്ചയുടന്‍ പുറത്താവുകയും ചെയ്തു.

Tags