ഒരു വർഷം കൊണ്ട് 109പുസ്തകം വായിച്ച ആറാം ക്ലാസുകാരിക്ക് വായനാദിനത്തിൽ അപൂർവ്വ സമ്മാനവുമായി ശിൽപ്പി ഉണ്ണി കാനായി
പയ്യന്നൂർ:നാട്ടിലെ വായന ശാലയിൽ നിന്നും സ്കൂളിലെയും വീട്ടിലെയും ലൈബ്രറികളിൽ നിന്നും ഇതിനോടെ കം40 പുസ്‌തകങ്ങൾ വായിച്ചു തീർത്തുവെന്ന പത്തുവയസുകാരിയുടെ സന്തോഷ വാർത്ത അറിഞ്ഞ വല്യച്ഛൻ അവൾക്കൊരു വാക്കു കൊടുത്തു നൂറ് പുസ്തകം വായിച്ചു തീർത്താൽ ഒരു സമ്മാനം തരുമെന്ന്. വല്യച്ഛൻ്റെ പ്രോത്സാഹനത്താൽ രണ്ടു വർഷത്തിന് ശേഷം തൻ്റെ പന്ത്രണ്ടാമത്തെ വയസിൽ പൂർത്തീകരിച്ച് സമ്മാനത്തിന് അർഹയായിരിക്കുകയാണ് കാനായി അണക്കെട്ടിന് സമീപത്തെ അളക മോൾ.

പ്രശസ്‌ത ശിൽപ്പി ഉണ്ണി കാനായിയുടെ പിതാവിൻ്റെ സഹോദര പുത്രനായ സതീഷ് പുളു കൂലിൻ്റെയും രമ്യാ സതീഷിൻ്റെയും മകളായ അളക കടന്നപ്പള്ളി യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥിനിയാണ് അളക നാലാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഒരു ദിവസം ഉണ്ണിയെ കണ്ടപ്പോൾ താൻ ഇതുവരെയായി 40 പുസ്തകങ്ങൾ വായിച്ചു തീർത്തുവെന്ന് അഭിമാനത്തോടെ പറഞ്ഞത് കുട്ടികളിലെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കയെന്ന ലക്ഷ്യത്തോടെയാണ് 100 പുസ്തകം വായിച്ചു തീർത്താൽ സമ്മാനം തരാമെന്ന് പറഞ്ഞതെന്ന് ഉണ്ണി കാനായി പറഞ്ഞു.

വല്യച്ഛൻ്റെ വാക്ക് മുഖവിലയ്ക്കെടുത്ത അളക നൂറിന് പകരം 109പുസ്‌തകങ്ങളാണ് തൻ്റെ വിദ്യാഭ്യാസ പഠനത്തോടൊപ്പം ഈ കാലയളവിൽ വായിച്ചു തീർത്തത് വായിച്ച ഓരോ പുസ്‌തകത്തിൻ്റെയും ഗ്രന്ഥകർത്താവിൻ്റെയും പേരടക്കം ഒരു പുസ്‌തകത്തിൽ എഴുതി സൂക്ഷിച്ചാണ് 109പുസ്തകങ്ങൾ വായിച്ചതായി അളക സാക്ഷ്യപ്പെടുത്തുന്നത് കെ. എൻ കുട്ടി കടമ്പഴിപ്പുറത്തിൻ്റെ ഇന്ത്യൻ നാടോടികഥകൾ തുടങ്ങി എൻ മുസക്കുട്ടിയുടെ ഇന്ത്യൻ മഹത് വ്യക്തിത്വങ്ങൾ വരെയുള്ള 109പുസ്‌തകങ്ങളാണ് അളക വായിച്ചു തീർത്തതെന്ന് വായിച്ച പുസ്‌തകങ്ങളുടെ പേരുകളും എണ്ണവും പരിശോധിച്ച് ഉണ്ണി കാനായി പറഞ്ഞു.താൻ പറഞ്ഞ വാക്കുപാലിക്കുന്നതിനായി പുസ്‌തകം നെഞ്ചോട് ചേർത്ത് ചിരിച്ചിരിക്കുന്ന 4അടി ഉയരവും മൂന്ന് അടി വീതിയുമുള്ള കളിമൺ ശിൽപം വായനാ ദിനമായ ഇന്ന് അളകയ്ക്ക് സമ്മാനിച്ചുവെന്ന് ഉണ്ണി കാനായി പറഞ്ഞു.
.jpg)

