വനിതാ ദിനത്തിൽ വ്യത്യസ്തമായ ഒരു സ്ത്രീ ശാക്തീകരണ സന്ദേശം പങ്കുവച്ച് കേരള ഹൈക്കോടതി അഭിഭാഷക വിമല ബിനു

vimala binu
vimala binu

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിനു  മുന്നോടിയായി വേറിട്ട നിരീക്ഷണം പങ്കുവെച്ച് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ. വിമല ബിനു. സ്ത്രീകള്‍ സ്വയം ജോലി ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുന്നതാണ് സ്ത്രീ ശാക്തീകരണമെന്നും മറ്റുള്ളവരുടെ ചെലവില്‍ ജീവിക്കേണ്ടവരല്ലെന്നുമാണ് വിമല ബിനുവിന്റെ കാഴ്ചപ്പാട്. കേരള ഹൈക്കോടതിയില്‍ താന്‍ വാദിച്ച ഒരു കേസിന്റെ അനുഭവവും അവര്‍ പങ്കുവെച്ചു.

ഭര്‍ത്താവിന് ബികോം വിദ്യാഭ്യാസ യോഗ്യത. നീണ്ട വര്‍ഷങ്ങളുടെ മരിറ്റൽ  സെപറേഷൻ . ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയ ഭര്‍ത്താവ് ഒരു കമ്പനിയുടെ വൈസ് പ്രസിഡന്റാണ്. എന്നാല്‍, ഭര്‍ത്താവിനെക്കാള്‍ വിദ്യാസമ്പന്നയായ ഭാര്യ പിജി വിദ്യാഭ്യാസ യോഗ്യത ഉള്ളവളാണ്.

ഇപ്പോഴും ജോലിക്ക് ഒന്നുംപോകാതെ ഭര്‍ത്താവിനെതിരെ കേസുകള്‍ ഫയല്‍ ചെയ്തു ജീവനാംശം ഹര്‍ജിയില്‍ പണത്തിനായി കാത്തിരിക്കുന്നവള്‍. ഒരേയൊരു കുഞ്ഞുള്ളതിനെ സംരക്ഷിക്കുന്നത് ഭര്‍ത്താവാണ്. അവര്‍ അദ്ദേഹത്തിനെതിരെ വിവിധ ക്രിമിനല്‍ സിവില്‍ കേസുകള്‍ ഫയല്‍ ചെയ്തു കാത്തിരിക്കുകയാണ് ലക്ഷങ്ങളുടെ സെറ്റിൽമെന്റ്   തുകക്കായി.

സ്ത്രീയായത് കൊണ്ടു അവള്‍ക്കു അവകാശങ്ങളുണ്ട് എന്ന് സമൂഹവും നിയമവും അവളെ പഠിപ്പിച്ചിരിക്കുകയാണ്. എന്തു കൊണ്ടു സ്ത്രീകള്‍ക്ക് മറിച്ചു ചിന്തിച്ചു കൂടാ??? ഭര്‍ത്താവിനെക്കാള്‍ വിദ്യാസമ്പന്നയായ അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ചതേയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.

vimala binu

നമ്മുടെ നാട്ടിലെ നിയമങ്ങള്‍ നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുവെങ്കിലും സ്ത്രീകള്‍ സ്വയം പര്യാപ്തരാവുക എന്നത് കാലത്തിന്റെ ആവശ്യമാണ്. സ്ത്രീ ശാക്തീകരണം എന്നത് സമൂഹത്തിന്റെ സമ്പൂര്‍ണ്ണ വികസനത്തിന്റെ പര്യായമാണെന്ന് മനസ്സിലാക്കേണ്ട സമയമാണിത്.

സ്വയം തൊഴില്‍ ചെയ്യുന്ന ഒരു പ്രൊഡക്ടീവായ ആയ സ്ത്രീക്ക് തന്റെ കുടുംബത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് മാത്രമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയര്‍ത്താനും കഴിയും.സാമ്പത്തികമായി സ്വതന്ത്രരായ സ്ത്രീകള്‍ക്ക് അവരുടെ വ്യക്തിപരമായ ജീവിതത്തെ കുറിച്ച് കൂടുതല്‍ ആല്‍മവിശ്വാസം തോന്നുകയും, സ്വന്തം ജീവിതശൈലി നിര്‍ണയിക്കുവാനുള്ള സ്വാതന്ത്ര്യം വരുകയും ചെയ്യുന്നു.

അറിവ്, ബുദ്ധി, മനസിലാക്കല്‍, സംഘടനാ പാടവം, ശക്തി, വെല്ലുവിളികള്‍ ഏറ്റെടുക്കല്‍ എന്നിവയില്‍ സ്ത്രീകള്‍ പുരുഷന്‍മാരില്‍ നിന്ന് ഒട്ടും പിന്നിലല്ല. ഒരുപാട് മേഖലകളില്‍ സ്ത്രീകള്‍ കടന്നെത്തുന്നുവെങ്കിലും ലോകത്തിലെ ഏറ്റവും ഉപയോഗ ശൂന്യങ്ങളായ വിഭവങ്ങളായി സ്ത്രീകള്‍ ഇപ്പോഴും തുടരുന്നുവെന്നതും നാം കാണാതെ പോകരുത്.

പലരും അവരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നില്ല. പുരുഷമാരും സ്ത്രീകളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന, തുല്ല്യ അവകാശങ്ങളുള്ള പരസ്പരം ബഹുമാനിക്കുന്ന ഒരു ഭാവിയിലേക്ക് നമ്മുടെ മനസ്സുകള്‍ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.

സ്വയം ശക്തയാകുന്ന സ്ത്രീ നാടിന്റെ കരുത്താണ്. നിയമങ്ങള്‍ മാറി ചിന്തിച്ചു തുടങ്ങട്ടെ. പുരുഷന്‍ സ്ത്രീയെ സാമ്പത്തികമായി സംരക്ഷിക്കണമെന്നല്ല. സ്ത്രീ സ്വയം ശക്തയാവേണ്ടതും കരുത്താര്‍ജിക്കേണ്ടതും നാടിന്റെ കൂടി ആവശ്യമാണ്-  അഡ്വ.വിമല ബിനു കുറിച്ചു .

                                                               

 Adv. Vimala Binu, @ Bimala baby
3rd floor, Edassery building, Banerji road,
Ernakulam
9744534140
https://vimalabinuassociates.in

Tags